ഇന്ത്യ-ന്യൂസീലന്‍ഡ് ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം; രോഹിത് ശര്‍മയും വിരാട് കോലിയും വീണ്ടും കളത്തിലെത്തുന്നതിന്റെ ആകാംഷയിൽ ആരാധകര്‍

Spread the love

ഇന്ത്യ-ന്യൂസീലന്‍ഡ് ഏകദിന പരമ്ബരയ്ക്ക് നാളെ തുടക്കം. രോഹിത് ശര്‍മയും വിരാട് കോലിയും വീണ്ടും കളത്തിലെത്തുന്നതിന്റെ ആകാംഷയിലാണ് ആരാധകര്‍.

video
play-sharp-fill

ട്വന്റി 20 ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെയും ആരാധകരെ ഏകദിന ക്രിക്കറ്റ് കാണാന്‍ പ്രേരിപ്പിക്കുന്ന, ഗ്യാലറിയിലേക്ക് എത്തിക്കുന്ന ഈ രണ്ട് പേരിലേക്കായിരിക്കും കണ്ണുകളെല്ലാം.

 

ഓസ്‌ട്രേലിയന്‍ പരമ്ബരയില്‍ ഹിറ്റ്മാന്‍ ആട്ടമായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കോലിയുടെ അഴിഞ്ഞാട്ടമായിരുന്നു കണ്ടത്. യുവാക്കള്‍ ഏറെ ടീമിലുണ്ടെങ്കിലും സീനിയേഴ്‌സ് തന്നെയാണ് കിവികള്‍ക്കെതിരെയും നിര്‍ണായകമാവുക. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും മടങ്ങി വരവും പരമ്ബരയില്‍ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ട്വന്റി 20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഗില്ലിന് വമ്ബന്‍ പ്രകടനം അനിവാര്യമാണ്. സെഞ്ചുറി നേടിയിട്ടും ഋതുരാജ് ഗെയ്ക്‌വാദിനെ ഒഴിവാക്കി തന്നെ ഉള്‍പ്പെടുത്തിയ തീരുമാനം ശരിയെന്ന് ശ്രേയസ് അയ്യര്‍ക്കും തെളിയിക്കണം. ഏകദിന ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ കിട്ടുന്ന അവസരം മുതലെടുക്കാന്‍ ഋഷഭ് പന്തും ശ്രമിക്കും. ടീമിലെ സ്ഥാനം ഊട്ടിയുറപ്പിക്കാന്‍ മുഹമ്മദ് സിറാജും കണ്ടെറിഞ്ഞ് പന്തെറിയും. വഡോദരയിലെ നാളത്തെ ആദ്യ ഏകദിനത്തിന് ശേഷം 14ന് രാജ്‌കോട്ടും 18ന് ഇന്‍ഡോറിലുമാണ് പരമ്ബരയിലെ മറ്റ് മത്സരങ്ങള്‍.