ഉത്തർപ്രദേശ് : അയോദ്ധ്യ ധാം ജംഗ്ഷൻ റെയില്‍വേ സ്‌റ്റേഷന്റെ ഉദ്ഘാടനമാണ് അദ്ദേഹം നിര്‍വ്വഹിച്ചത്. 6 വന്ദേഭാരത് എക്‌സ്പ്രസ്, 2 അമൃത് ഭാരത് ട്രെയിനുകള്‍ ഫ്ളാഗ്‌ഓഫ് ചെയ്‌തു.യുപി ഗവര്‍ണര്‍ ആനന്ദിബെൻ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
വിമാനത്തവാളവും പ്രധാനമന്ത്രി ഉടൻ ഉദ്ഘാടനം ചെയ്യും. അടുത്തതായി അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വ്വഹിക്കുക. ഇതിനായി മഹാഋഷി വാത്മീകി എയര്‍പോര്‍ട്ടിലേക്ക് അദ്ദേഹം യാത്രതിരിച്ചു.അയോദ്ധ്യയില്‍ നിന്ന് പുറപ്പെടുന്ന അമൃത് ഭാരത് എക്‌സ്പ്രസിന്റെ അകത്തേക്ക് പ്രവേശിച്ച പ്രധാനമന്ത്രി, യാത്രയ്‌ക്കായി ഒരുങ്ങിയിരിക്കുന്നവരോട് സംവദിച്ചു. അയോധ്യ നഗരം മോടി പിടിപ്പിക്കാനുള്ള 15,700 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമിടും.
240 കോടി രൂപ ചിലവിലാണ് മൂന്ന് നിലകളുള്ള ആധുനിക റെയില്‍വേ സ്റ്റേഷൻ അയോദ്ധ്യയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, ഫുഡ് പ്ലാസകള്‍, വ്യാപാര സ്ഥാപനങ്ങള്‍, തീര്‍ത്ഥാടകര്‍ക്കാവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, ക്ലോക്ക് റൂമുകള്‍, ശിശുപരിപാലന കേന്ദ്രങ്ങള്‍, കാത്തിരിപ്പുമുറികള്‍ എന്നിവ അടങ്ങുന്നതാണ് അയോദ്ധ്യാ ധാം ജംഗ്ഷൻ സ്റ്റേഷൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group