
ഡൽഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ജാഗ്രത നിര്‍ദ്ദേശം.
അല്‍ഖ്വയ്ദ, ഐഎസ് സംഘടനകളുടെ ആക്രമണ സാഹചര്യം പരിഗണിച്ച് സുരക്ഷ കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം നിര്‍ദ്ദേശം നല്കി. നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ ശ്രീനഗറില്‍ പൊലീസും ഖമനേയി അനുകൂലികളായ വിഘടനവാദി സംഘടന പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഇതിനിടെ അഫ്ഗാന് പാകിസ്ഥാന് പോര് രൂക്ഷമാകുകയാണ്.
നവമാധ്യമങ്ങളില്‍ നിരീക്ഷണം കടുപ്പിക്കണം, ആളുകള്‍ കൂടുന്ന സ്ഥലത്ത് കര്‍ശന പരിശോധന നടത്തണം, ജൂത സ്ഥാപനങ്ങള്‍ക്കും, ഇറാന്റെ സ്ഥാപനങ്ങള്‍ക്കും സുരക്ഷ കൂട്ടണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അല്‍ഖ്വയ്ദ, ഐഎസ് ആക്രമണ സാഹചര്യം മുന്‍ നിര്‍ത്തിയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കര്‍ശന ജാഗ്രത നിര്‍ദ്ദേശം. പശ്ചമേഷ്യയിലെ സാഹചര്യം മുന്‍നിര്‍ത്തി തീവ്രവാദ ശക്തികള്‍ സംഘര്‍ഷത്തിന് ശ്രമിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.
ഇറാന് അനുകൂലമായി തീവ്ര പ്രസംഗം നടത്തുന്നവരെ നിരീക്ഷിക്കണമെന്നും പ്രതിഷേധങ്ങള്‍ സംഘര്ഷമാകാതെ നിയന്ത്രിക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.



