ശുബ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ മലയാളി താരം ദേവദത്ത് പടിക്കലും; പുതിയ വൈസ് ക്യാപ്റ്റന്‍; വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Spread the love

മുംബയ്: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച്‌ ബിസിസിഐ.

ശുബ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ മലയാളി താരം ദേവദത്ത് പടിക്കലും ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം മറ്റൊരു മലയാളി താരം കരുണ്‍ നായര്‍ ടീമില്‍ നിന്ന് പുറത്തായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്ന അഭിമന്യു ഈശ്വരനേയും ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പകരം തമിഴ്‌നാടിന്റെ എന്‍ ജഗദീശനെ ധ്രുവ് ജൂറലിന് ഒപ്പം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.