
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളുകളുടേയും നിരോധനം സെപ്തംബർ 30 വരെ നീട്ടി. വരുന്ന ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് ഇത്.
എന്നാൽ പുതിയ അറിയിപ്പ് പ്രകാരം അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഇന്ത്യയിലുള്ള നിരോധനം സെപ്തംബർ 30 രാത്രി 11.59 വരെ നീട്ടിയിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഈ നിരോധനം പ്രത്യേക അനുമതിയുള്ള വിമാന സർവീസുകൾക്കും ചരക്കു വിമാനങ്ങൾക്കും ബാധകമായിരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രത്യേക വിമാന സർവീസ് നടത്താൻ ഇന്ത്യയുമായി കരാറിലേർപ്പെട്ടിട്ടുള്ള രാജ്യങ്ങളിലേക്ക് അധികൃതരുടെ അനുമതിയോടെ സർവീസ് നടത്താവുന്നതാണ്.
അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, കാനഡ, എത്യോപ്യ, ഫ്രാൻസ്, ജർമ്മനി, ഇറാഖ്, ജപ്പാൻ, കെനിയ, കുവൈറ്റ്, മാലിദ്വീപ്, നേപ്പാൾ, നെതർലാന്റ്സ്, നൈജീരിയ, ഒമാൻ, ഖത്തർ, റഷ്യ, റുവാണ്ട, സീഷെൽസ്, ശ്രീലങ്ക, ടാൻസാനിയ, ഉക്രെയ്ൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്,യു കെ, യു എസ് എ, ബംഗ്ലാദേശ്, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ കരാറിലേർപ്പെട്ടിട്ടുള്ളത്.