
തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ നാലാം ട്വന്റി 20 മത്സരത്തിലും ഇന്ത്യക്ക് വിജയം.
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 30 റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ വിജയിച്ച് കയറിയത്. ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.
പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച ഇതേ വേദിയില്‍ നടക്കും.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഹാസിനി പെരേര 33(20), ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു 52(37) എന്നിവര്‍ നല്‍കിയത്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടത് ലങ്കന്‍ ചേസിന്റെ താളം തെറ്റിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇമേഷ ദുലാനി 29(28), ഹര്‍ഷിത സമരവിക്രമ 20(13), കവീഷ ദില്‍ഹരി 13(8), രഷ്മിക സീവന്തി 5(4) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സംഭാവന. കൗഷനി നുത്യാങ്കണ 5*(2), നിലാക്ഷി സില്‍വ 23*(11) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി അരുന്ധതി റെഡ്ഡി, വൈഷ്ണവി ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ശ്രീ ചരണി ഒരു വിക്കറ്റും വീഴ്ത്തി.



