ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നാലെ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് പിന്‍വാങ്ങാനൊരുങ്ങി ഇന്ത്യ ; മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ എണ്ണ വാങ്ങില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

Spread the love

ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നാലെ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് പിന്‍വാങ്ങാനൊരുങ്ങി ഇന്ത്യന്‍ എണ്ണ കമ്പനികള്‍. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

video
play-sharp-fill

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാമെന്ന ഇന്ത്യയുടെ ഉറപ്പിന് പിന്നാലെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം അധിക തീരുവ അമേരിക്ക പിന്‍വലിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് അധിക തീരുവ പിന്‍വലിച്ച്‌ പ്രസ്താവന പുറത്തിറക്കിയത്.

ഇന്ത്യ നേരിട്ടോ അല്ലാതെയോ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തുമെന്ന് ഉറപ്പ് നല്‍കിയെന്നും പകരം അമേരിക്കയില്‍ നിന്നുള്ള ഊര്‍ജ ഉത്പന്നങ്ങള്‍ വാങ്ങാന്‍ സമ്മതിച്ചതായും ട്രംപ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group