play-sharp-fill
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുതു ചരിത്രമെഴുതി ഇന്ത്യ

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുതു ചരിത്രമെഴുതി ഇന്ത്യ

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. വനിതാ ലോണ്‍ ബോള്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന്‍റെ ഫൈനലിൽ പ്രവേശിക്കുകയും മെഡൽ നേടുകയും ചെയ്തു.

സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിച്ചു. 16-13 എന്ന സ്കോറിനാണ് ഇന്ത്യൻ വനിതാ ടീം വിജയിച്ചത്. 

ലൗലി, പിങ്കി, നയൻ മോനി, രൂപ ടിര്‍കെ എന്നിവരാണ് ഇന്ത്യക്കായി കളത്തിലിറങ്ങിയത്. ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. സ്വർണ്ണം അല്ലെങ്കിൽ വെള്ളി മെഡ ഉറപ്പിച്ചാണ് ഇന്ത്യ നാളെ ഫൈനലിലിറങ്ങുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group