
ഇന്ത്യയില്‍ ആദ്യമായി പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്ററുമായി ആസ്റ്റര്‍ വയനാട്
സ്വന്തം ലേഖകൻ
കല്‍പറ്റ: കോവിഡ് രോഗമുക്തി നേടിയതിന് ശേഷം ആളുകള്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി ഇന്ത്യയില്‍ ആദ്യമായി ആസ്റ്റര്‍ വയനാട് പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്റര്‍ ആരംഭിക്കുന്നു.
റിജുവ് അറ്റ് ആസ്റ്റര്‍ വയനാട് എന്ന സെന്ററില്‍ ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വേദവും യോഗയും ഉല്ലാസ യാത്രകളും നാടൻ കലകളും സംയോജിപ്പിച്ചുള്ള ചികിത്സാ പാക്കേജാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെന്ററിന്റെ ഉദ്ഘാടനം ഡിസംബര്‍ 7-ന് വൈകീട്ട് 4-ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തില്‍ സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റി സ്ഥാപക ഡയറക്ടര്‍ സൂര്യ കൃഷ്ണമൂര്‍ത്തി ഓൺലൈനിലൂടെ നിര്‍വ്വ ഹിക്കും. ഡിഎം വിംസ് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ആസ്റ്റര്‍ ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള അധ്യക്ഷത വഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങില്‍ റിജ്യുവ് അറ്റ് ആസ്റ്റർ വയനാട് വെബ് പേജ് ഡിഎം എഡ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് ഫൗണ്ടേഷന്‍ എക്‌സിക്യുട്ടിവ് ട്രസ്റ്റി ബഷീര്‍ യു, ആസ്റ്റര്‍ മിംസ് കണ്ണൂര്‍, കാലിക്കറ്റ്, കോട്ടക്കല്‍ ക്ലസ്റ്റര്‍ സിഇഒ ഫര്‍ഹാന്‍ യാസിന്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യും. ആസ്റ്റര്‍ മിംസ് കോഴിക്കോടിലെ കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജന്‍ ഡോ. ജേക്കബ് ആലപ്പാട്ട് കോർപ്പറേറ്റ് വീഡിയോ പുറത്തിറക്കും.
വയനാട് ഡിടിപിസി മെംബര്‍ സെക്രട്ടറി ബി. ആനന്ദ്, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് വാഞ്ചീശ്വരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. പാക്കേജിന്റെ കൂടുതൽ വിവരങ്ങക്ക് 7591966333 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.