പാക്കിസ്ഥാന് വേണ്ടി ചാരപ്പണി; മുൻ സൈനികനും യുവതിയും അറസ്റ്റില്‍

Spread the love

അഹമ്മദാബാദ്: പാക്കിസ്ഥാനുവേണ്ടി ഇന്ത്യൻ സൈനികവിവരങ്ങള്‍ കൈമാറിയതിനു മുൻ സൈനികനെയും യുവതിയെയും ഗുജറാത്ത് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു.

video
play-sharp-fill

സൈനിക നീക്കങ്ങളും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും പങ്കുവച്ചതിനാണു ബിഹാർ സ്വദേശി അജയ്കുമാർ സിങ് (47) ഗോവയില്‍ അറസ്റ്റിലായത്. ഹണിട്രാപ്പിലൂടെ സൈനിക ഉദ്യോഗസ്ഥരെ കുടുക്കിയതിനാണ് യുപി സ്വദേശിനി റാഷ്മണി പാല്‍ (35) ദാമനില്‍ പിടിയിലായത്.

2022 ല്‍ സൈന്യത്തില്‍നിന്നു വിരമിച്ചതിന് ശേഷം അജയ്കുമാർ സിങ് ഗോവയിലെ ഡിസ്റ്റിലറിയില്‍ കാവല്‍ക്കാരനായി ജോലിചെയ്യുകയായിരുന്നു. പാക്ക് ഇന്റലിജന്റ്സ് ഓഫിസർ അംഗിത ശർമയ്ക്കാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയത്. കരസേനാ സുബേദാറായി നാഗാലാൻഡില്‍ ജോലി ചെയ്യുന്നകാലം മുതല്‍ ഇവരുമായി അടുപ്പമുണ്ടായിരുന്നു. പ്രിയ ഠാക്കൂർ എന്ന കള്ളപ്പേരിലാണ് റാഷ്മണി പാല്‍ സൈനിക ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group