video
play-sharp-fill

ഷഹബാസ് ഷെരീഫും അസിം മുനീറും എവിടെയെന്ന് വ്യക്തമാക്കാതെ പാകിസ്ഥാൻ; പരാജയഭീതിയിലും പ്രകോപനം; ഏറ്റുമുട്ടല്‍ തുടരും

ഷഹബാസ് ഷെരീഫും അസിം മുനീറും എവിടെയെന്ന് വ്യക്തമാക്കാതെ പാകിസ്ഥാൻ; പരാജയഭീതിയിലും പ്രകോപനം; ഏറ്റുമുട്ടല്‍ തുടരും

Spread the love

ഡൽഹി: ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ തളര്‍ന്നെങ്കിലും പൊളളയായ അവകാശവാദങ്ങളും യുദ്ധവെറി നിറഞ്ഞ പ്രകോപന പ്രസ്താവനകളുമായി കളം പിടിക്കുകയാണ് പാകിസ്ഥാന്‍.

ഇപ്പോഴത്തെ ഏറ്റുമുട്ടല്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി കാജാ ആസിഫ് പറഞ്ഞു. കറാച്ചി തുറമുഖത്തിന് കേടുപാടുണ്ടായെന്ന വാര്‍ത്ത തള്ളിയ പാകിസ്ഥാന്‍ ഇതുവരെ ഇന്ത്യയുടെ 3 പോര്‍ വിമാനങ്ങളും 77 ഡ്രോണുകളും വെടിവെച്ചിട്ടെന്നും അവകാശപ്പെട്ടു.

പരാജയഭീതി നിലനില്‍ക്കുമ്പോഴും പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. പാക് പ്രതിരോധമന്ത്രി കാജാ ആസിഫ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ യുദ്ധവെറി വീണ്ടും പ്രകടമാക്കി. ഇപ്പോഴത്തെ ഏറ്റുമുട്ടല്‍ കൂടുതല്‍ വ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

78 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ കറാച്ചി തുറമുഖത്തിന് കേടുപാടുണ്ടെന്ന വാര്‍ത്തകളും പാകിസ്ഥാന്‍ തള്ളി. തുറമുഖം തകർന്നതായി കറാച്ചി പോര്‍ട്ട് ട്രസ്റ്റിന്‍റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ തുറമുഖ അതോറിറ്റിയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തെന്നാണ് പാക് വിശദീകരണം. അതിര്‍ത്തി കടന്നെത്തിയ ഇന്ത്യയുടെ 3 പോര്‍ വിമാനങ്ങളും 77 ഡ്രോണുകള്‍ ഇതുവരെ വെടിവെച്ചിട്ടെന്നാണ് പാക് വാദം. ഇന്നലെ രാത്രി മാത്രം 29 ‍ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നാണ് വീമ്പുപറച്ചില്‍. എന്നാല്‍ പോര്‍ വിമാനങ്ങളില്‍ തകര്‍ത്തതിന്‍റെ തെളിവ് പുറത്തുവിടാന്‍ പാക്കിസ്ഥാന് ഇതുവരെ കഴിഞ്ഞിട്ടില്ല.