
പാകിസ്ഥാൻ ലക്ഷ്യമിട്ടത് 26 പ്രധാന കേന്ദ്രങ്ങള്‍; 400 ഓളം ഡ്രോണുകള്‍ ഉപയോഗിച്ചു; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു; ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
ഡൽഹി: രാജ്യത്തിന്റെ സുപ്രധാന സേനാതാവളങ്ങള്ളടക്കം ലക്ഷ്യമിട്ട് പാകിസ്ഥാനില്‍ നിന്നും കഴിഞ്ഞ രാത്രി പ്രകോപനമുണ്ടായതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
രാജ്യത്തിന്റെ സുപ്രധാനമായ 26 കേന്ദ്രങ്ങളെയാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കി. പാക്കിസ്ഥാൻ ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിന് കനത്ത പ്രഹര ശേഷിയുള്ള തുർക്കി ഡ്രോണുകള്‍ ഉപയോഗിച്ചുവെന്നും ഇന്ത്യ സ്ഥിരീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്താരാഷ്ട്ര അതിർത്തിയിലും , നിയന്ത്രണരേഖയിലും പാക് പ്രകോപനമുണ്ടായി. നാനൂറോളം ഡ്രോണുകള്‍ പാകിസ്ഥാൻ ഇന്ത്യക്ക് നേരെ ഉപയോഗിച്ചു. എല്ലാം തകർക്കാൻ ഇന്ത്യൻ സേനക്ക് സാധിച്ചു.
Third Eye News Live
0