
ഡല്‍ഹി: പാകിസ്താനില്‍ കനത്ത ആക്രമണം അഴിച്ചു വിട്ട് ഇന്ത്യ.
ഓപ്പറേഷന് സിന്ദൂറിനു മറുപടിയെന്നോണം പാക്കിസ്ഥാന് നടത്തിയ പ്രകോപനങ്ങള്‍ക്കു പിന്നാലെയാണ് ഇന്ത്യ പാകിസ്താനില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്.
തലസ്ഥാനമായ ഇസ്ലാമാബാദിലും തുറമുഖനഗരമായ കറാച്ചിയിലും സിയാല്‍ക്കോട്ടിലും ലഹോറിലും റാവല്‍പിണ്ടിയിലും അടക്കം ഇന്ത്യന്‍ സേനകള്‍ ശക്തമായ ആക്രമണം നടത്തിയെന്നാണ് വിവരം.
കരസേനയും വ്യോമസേനയും പാകിസ്താനെ ആക്രിച്ചു. പാക്ക് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് ഇന്ത്യ ശക്തമായ മിസൈല്‍ ആക്രമണം നടത്തിയെന്നാണു വിവരം. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിക്കു 20 കിലോമീറ്റര്‍ അകലെ സ്ഫോടനമുണ്ടായെന്നും ഇത് മിസൈല്‍ ആക്രമണമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെ ഷരീഫിനെ വസതിയില്‍നിന്നു സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായാണു വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിയാല്‍കോട്ടിവും കറാച്ചിയിലും ലാഹോറിലും തുടര്‍ ആക്രമണമുണ്ടായി. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം തുടരുകയാണ്. നാല് പാക് പോര്‍വിമാനങ്ങള്‍ ഇന്ത്യ വീഴ്ത്തി. കച്ചില്‍ മൂന്ന് ഡ്രോണുകള്‍ വീഴ്ത്തി
ഇന്ത്യയുടെ വിമാനവാഹിനി ഐഎന്‍എസ് വിക്രാന്തില്‍നിന്ന് കറാച്ചിയിലേക്കു കനത്ത മിസൈല്‍ ആക്രമണമുണ്ടായെന്നാണ് സൂചന. കറാച്ചി തുറമുഖത്തുനിന്ന് തുടര്‍സ്ഫോടനങ്ങള്‍ കേട്ടതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യന്‍ വ്യോമസേനയും കറാച്ചിയില്‍ ആക്രമണം നടത്തിയതായാണ് വിവരം. കറാച്ചിയിലെ പാക്ക് നാവികസേനാ താവളത്തിനു കനത്ത നാശനഷ്ടമുണ്ടായി. സിയാല്‍ക്കോട്ടിലും ലഹോറിലും റാവല്‍പിണ്ടിയിലും കനത്ത വ്യോമാക്രമണം നടന്നതായും റിപ്പോര്‍ട്ടുണ്ട്.