പുതിയ നീക്കവുമായി പാകിസ്ഥാൻ; ലാഹോറില്‍ കൂടുതല്‍ സൈനികരെത്തി; അടുത്തുള്ള കേന്ദ്രങ്ങളിളെല്ലാം പാക് സേന സാന്നിദ്ധ്യം കൂട്ടി; വീണ്ടും ഒറ്റപ്പെടുകയാണെന്ന് പാക് പ്രതിരോധ മന്ത്രി

Spread the love

ഇസ്ലാമാബാദ്: അപ്രതീക്ഷിതമായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടി നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു.

video
play-sharp-fill

ഇതിന്റെ ഫലമായി കൂടുതല്‍ പാകിസ്ഥാൻ സേനയെ ലാഹോറിലെത്തിച്ചിരിക്കുകയാണ്. ലാഹോറിന് അടുത്തുള്ള കേന്ദ്രങ്ങളിളെല്ലാം പാക് സേന സാന്നിദ്ധ്യം കൂട്ടിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇന്ത്യൻ അതിർത്തിക്കടുത്തുള്ള പ്രധാന നഗരമാണ് ലാഹോ‍ർ. വാഗാ അതിർത്തിയില്‍ നിന്നും രണ്ടര മണിക്കൂർ യാത്ര ചെയ്താല്‍ ലാഹോറിലെത്താം. ഈ സാഹചര്യത്തില്‍ കൂടിയാണ് ലാഹോറില്‍ കൂടുതല്‍ പാക് സൈനികരെ എത്തിച്ചിരിക്കുന്നത്.

ഇന്നലെ രാത്രി പാകിസ്ഥാൻ, ഇന്ത്യയ്ക്കെതിരെ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. പഞ്ചാബ് അതിർത്തിയില്‍ പാക് വിമാനങ്ങളെത്തിയെങ്കിലും ഇന്ത്യൻ പോർ വിമാനങ്ങള്‍ ഈ ഭാഗത്തേക്ക് വന്നതോടെ തിരികെ പോയെന്ന വിവരവുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ഇന്ത്യയുമായി സമ്പർക്കം പുലർത്തുകയാണെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ധ‍ർ പ്രതികരിച്ചു. ഒരു വിദേശ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇഷാഖ് ധർ ഇക്കാര്യം പറഞ്ഞത്. ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കള്‍ തമ്മില്‍ സമ്പർക്കത്തിലെന്നാണ് ഉപപ്രധാനമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.