
ഇന്ത്യ ആക്രമിക്കുമെന്ന് ഭയം; കറാച്ചിയിലും ലാഹോറിലും വ്യോമഗതാഗതം തടഞ്ഞ് പാകിസ്ഥാൻ; വാഗ അതിര്‍ത്തി അടച്ചു; അതിർത്തിയിലെ നിയന്ത്രണത്തെ ചൊല്ലി വീണ്ടും ഇന്ത്യ-പാക് തർക്കം
ഡൽഹി: പഹല്‍ഗാം ആക്രമണം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും പിരിമുറുക്കത്തിന്റെ അന്തരീക്ഷമാണ് അതിർത്തിയിലടക്കം.
ഇന്നും പ്രധാനപ്പെട്ട നീക്കങ്ങളിലേക്ക് ഇന്ത്യ പോയി. തിരിച്ചടി ഭയന്ന് പാകിസ്ഥാനും തിരിക്കിട്ട നടപടികളിലേക്ക് പോകുകയാണ്. കറാച്ചിയിലും ലാഹോറിലും ചിലയിടങ്ങളില്‍ പാകിസ്ഥാൻ വ്യോമഗതാഗതം തടഞ്ഞു.
സുരക്ഷ കാരണങ്ങള്‍ മുന്‍നിറുത്തിയാണ് പാകിസ്ഥാന്‍റെ നടപടി. ഇന്ത്യ ആക്രമിക്കുമെന്ന ഭയം കാരണമാണ് വ്യോമഗതാഗതം തടഞ്ഞത് എന്നാണ് സൂചന.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, വാഗാ അതിർത്തിയിലെ നിയന്ത്രണത്തെ ചൊല്ലി ഇന്ത്യ-പാക് തർക്കം. പാക് പൗരൻമാരെ സ്വീകരിക്കാതെ പാകിസ്ഥാൻ വാഗ അതിർത്തി അടച്ചു. അട്ടാരി അതിർത്തി വഴി പാകിസ്ഥാൻ പൗരൻമാരെ കടത്തി വിടുന്നത് ഇന്ത്യ തുടരും. അതിർത്തി ഇന്ന് മുതല്‍ അടയ്ക്കാനുള്ള തീരുമാനമുണ്ടെങ്കിലും പാകിസ്ഥാനികളെ മടക്കി അയക്കാനായി ഇത് തുറക്കും.
Third Eye News Live
0