video
play-sharp-fill

ഡിജിഎംഒ തല ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സൂചന നല്‍കി പാകിസ്ഥാൻ; ഇന്നലെ പാകിസ്ഥാൻ ധാരണ പാലിച്ചെന്ന് വിലയിരുത്തല്‍; പാകിസ്ഥാനെതിരായ നയതന്ത്ര, രാഷ്ട്രീയനടപടികള്‍ പിൻവലിക്കില്ലെന്ന് ഇന്ത്യ

ഡിജിഎംഒ തല ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സൂചന നല്‍കി പാകിസ്ഥാൻ; ഇന്നലെ പാകിസ്ഥാൻ ധാരണ പാലിച്ചെന്ന് വിലയിരുത്തല്‍; പാകിസ്ഥാനെതിരായ നയതന്ത്ര, രാഷ്ട്രീയനടപടികള്‍ പിൻവലിക്കില്ലെന്ന് ഇന്ത്യ

Spread the love

ലാഹോർ: ഇന്ന് നടത്തുമെന്ന് തീരുമാനിച്ചിരുന്ന ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന സൂചന നല്‍കി പാകിസ്ഥാൻ.

ഇന്ന് പന്ത്രണ്ട് മണിക്ക് നിശ്ചയിച്ച ചർച്ചയില്‍ നിന്ന് പിൻമാറിയേക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇന്നലെ പാകിസ്ഥാൻ ധാരണ പാലിച്ചെന്ന് വിലയിരുത്തലുണ്ട്.

അതേ സമയം, പാകിസ്ഥാനെതിരായ നയതന്ത്ര, രാഷ്ട്രീയനടപടികള്‍ പിൻവലിക്കില്ല. ഇന്ത്യയെ ആക്രമിക്കാൻ സമയം കിട്ടാനാണോ പാകിസ്ഥാൻ ചർച്ചയ്ക്കു തയ്യാറായത് എന്നും പരിശോധിക്കും. പാക് സേനയുടെ വാർത്താസമ്മേളനത്തില്‍ ഇന്ത്യയിലെ നാശനഷ്ടത്തിന്റെ വ്യക്തമായ ഒരു തെളിവും കാണിക്കാനായില്ലെന്നും റിപ്പോർട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജമ്മു മേഖലയില്‍ രാത്രി പാക് പ്രകോപനം ഉണ്ടായില്ലെന്ന് സേന വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്നത്തെ ചർച്ചകള്‍ നിർണായകമാണ്. ഏത് തരത്തിലുള്ള വെല്ലുവിളികളേയും നേരിടാൻ തയ്യാറെന്ന് കര വ്യോമ സേനകളും അറിയിച്ചിട്ടുണ്ട്.

അതിർത്തി മേഖലകളിലെ സുരക്ഷ വിലയിരുത്താൻ ജമ്മുകശ്മീരില്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. പാക് ഷെല്ലാക്രമണത്തില്‍ അതിർത്തി ഗ്രാമങ്ങളില്‍ ഉണ്ടായ നാശനഷ്ടം കണക്ക് കൂട്ടാൻ നടപടികള്‍ തുടങ്ങി. സൈനിക കേന്ദ്രങ്ങളെ വിവരങ്ങള്‍ ചോർത്തിയെന്ന കേസില്‍ 20 ഇടങ്ങളില്‍ സംസ്ഥാന അന്വേഷണ ഏജൻസി പരിശോധന നടത്തി.