ഇന്ത്യ- പാക്കിസ്ഥാൻ ക്രിക്കറ്റ് പോരാട്ടം: സമ്മതം മൂളി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം; ഇരു രാജ്യങ്ങളും മാത്രമായുള്ള പരമ്പരകള്‍ നടത്തില്ല

Spread the love

ഡല്‍ഹി: ഐസിസി, എസിസി ടൂർണമെന്‍റുകളില്‍ ഇന്ത്യ- പാക്കിസ്ഥാൻ ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്കു സമ്മതംമൂളി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം.

ഇരു രാജ്യങ്ങളും മാത്രമായുള്ള പരമ്പരകള്‍ നടത്തില്ല. ഇന്ത്യ പാക്കിസ്ഥാനില്‍ മത്സരം കളിക്കില്ല. പാക്കിസ്ഥാൻ ഉള്‍പ്പെടുന്ന ടൂർണമെന്‍റുകളിലടക്കം ഇന്ത്യ പങ്കെടുക്കും. എന്നാല്‍, പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്‍റുകളില്‍ ഇന്ത്യ ഭാഗമാകുമോ എന്ന കാര്യത്തില്‍ കായിക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തതയില്ല.

സെപ്റ്റംബറില്‍ പുരുഷ ടീം ഏഷ്യ കപ്പ് ക്രിക്കറ്റും ഒക്‌ടോബറില്‍ വനിത ഏകദിന ലോകകപ്പും നടക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ സർക്കാർ നിലപാട് വ്യക്തമാക്കിയത്. അതേസമയം, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബഹുരാഷ്‌ട്ര മത്സരങ്ങളില്‍ പാക്കിസ്ഥാൻ കായിക താരങ്ങള്‍ക്ക് പങ്കെടുക്കാമെന്നും പ്രസ്താവനയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബർ 14നാണ് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ പോരടിക്കുന്ന ഏഷ്യ കപ്പ് യുഎഇയില്‍ നടക്കുന്നത്. ഇരു രാജ്യങ്ങളും ഒരേ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്. ഏപ്രില്‍ പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ മത്സരമാണിത്.