
കനത്ത മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിന മത്സരം ഉപേക്ഷിച്ചു; മഴയെത്തിയത് മത്സരം 4.5 ഓവറായപ്പോൾ; 12.5 ഓവറായപ്പോൾ വീണ്ടും മഴ
സ്വന്തം ലേഖകൻ
ഹാമിൽട്ടൻ: കനത്ത മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിന മത്സരം ഉപേക്ഷിച്ചു. തുടർച്ചയായി രണ്ടാമതും മഴ പെയ്തതോടെയാണ് മത്സരം ഉപേക്ഷിച്ചത്.
മത്സരം 4.5 ഓവറായപ്പോഴാണ് ആദ്യം മഴയെത്തിയത്. ഈ സമയം വിക്കറ്റ് നഷ്ടമില്ലാതെ 22 റൺസായിരുന്നു ഇന്ത്യയുടെ സ്കോർ. പിന്നീട് ഒന്നര മണിക്കൂറിന് ശേഷം കളി വീണ്ടും ആരംഭിച്ചു. 29 ഓവറാക്കി ചുരുക്കിയാണ് മത്സരം ആരംഭിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, 12.5 ഓവറായപ്പോൾ വീണ്ടും മഴയെത്തി. കനത്ത മഴയായതോടെ മത്സരം ഉപേക്ഷിച്ചതായി മാച്ച് റഫറി അറിയിച്ചു. 12.5 ഓവറിൽ ഒന്നിന് 89 എന്ന നിലയിലായിരുന്നു ഇന്ത്യ. 45 റൺസുമായി ശുഭ്മാൻ ഗില്ലും 34 റൺസുമായി സൂര്യകുമാർ യാദവുമായിരുന്നു ക്രീസിൽ. മൂന്ന് റൺസെടുത്ത ക്യാപ്റ്റർ ശിഖർ ധവാനാണ് പുറത്തായത്. പരമ്പരയിൽ ആദ്യമത്സരം ജയിച്ച കീവീസ് മുന്നിലാണ്.
Third Eye News Live
0