
കോലാലംപൂർ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി മലേഷ്യയിലെത്തിയ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി കൂടിക്കാഴ്ച്ച നടത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിനടക്കം ചർച്ചകള്‍ ഉണ്ടായേക്കും. വ്യാപാര, സുരക്ഷ മേഖലകളില്‍ സഹകരണത്തിനുള്ള കരാറുകളില്‍ ഇന്ത്യയും മലേഷ്യയും ഒപ്പു വയ്ക്കും. ഇന്നലെ മലേഷ്യയിലെ ഇന്ത്യൻ സമൂഹം നല്കിയ സ്വീകരണത്തില്‍ ഇന്ത്യ- യു എസ് വ്യാപാര കരാറും നരേന്ദ്ര മോദി പരാമർശിച്ചിരുന്നു.
ഇന്നലെ രാവിലെ ഡൽഹിയില്‍ നിന്നാണ് മോദി മലേഷ്യയിലേക്ക് പുറപ്പെട്ടത്. മലേഷ്യൻ സമയം വൈകീട്ട് അഞ്ച് മണിക്കാണ് വിമാനത്താവളത്തില്‍ നരേന്ദ്രമോദിക്ക് സ്വീകരണം നല്‍കിയത്. മലേഷ്യയിലെത്തിയ മോദിയെ വിമാനത്താവളത്തില്‍ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നേരിട്ടെത്തി സ്വീകരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, മലേഷ്യയില്‍ ഒരു ഇന്ത്യൻ കോണ്‍സുലേറ്റ് കൂടി തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് നല്കിയ സ്വീകരണ ചടങ്ങിലും അൻവർ ഇബ്രാഹിം പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ വർഷങ്ങളില്‍ ശക്തമായെന്നും, ഇനിയും ശക്തമാക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.



