രാജ്യത്തിന്റെ പേര് എല്ലാ ഭാരതീയര്‍ക്കും അഭിമാനമാകുമ്പോൾ മകള്‍ക്കത് ഇരട്ടി അഭിമാനമാകട്ടെ;സ്വന്തം കുഞ്ഞിന് ‘ഇന്ത്യ’യെന്ന് പേര് നൽകി കോട്ടയം കടപ്പാട്ടൂര്‍ സ്വദേശികളായ ദമ്പതികൾ

Spread the love


സ്വന്തം ലേഖിക

കോട്ടയം: സ്വന്തം കുഞ്ഞിന് രാജ്യത്തിന്റെ പേരുനല്‍കി ദമ്ബതികള്‍. കടപ്പാട്ടൂര്‍ സ്വദേശികളായ രഞ്ജിത്ത് – സന ദമ്ബതികളാണ് കുഞ്ഞിന് ‘ഇന്ത്യ’യെന്ന് പേരിട്ടത്.രാജ്യത്തിന്റെ പേര് എല്ലാ ഭാരതീയര്‍ക്കും അഭിമാനമാകുമ്ബോള്‍ മകള്‍ക്കത് ഇരട്ടി അഭിമാനമാകട്ടെയെന്നാണ് ഇവര്‍ പറയുന്നത്.

പ്രണയിച്ച്‌ വിവാഹിതരായവരാണ് രഞ്ജിത്തും സനയും. ജൂലൈ പന്ത്രണ്ടാം തീയ്യതിയാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ആശുപത്രിയില്‍ ജനന സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി ഫോറം പൂരിപ്പിച്ച്‌ നല്‍കിയപ്പോള്‍ കുഞ്ഞിന്റെ പേരിന്റെ സ്ഥാനത്ത് ‘ഇന്ത്യ’ എന്നെഴുതി. അത് ദേശീയത എഴുതാനുള്ള കോളമല്ലെന്നായിരുന്നു അപ്പോള്‍ നഴ്‌സിന്റെ മറുപടിയെന്ന് രഞ്ജിത്ത് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടാളക്കാരനാകണമെന്നായിരുന്നു കുട്ടിക്കാലംമുതലേ രഞ്ജിത്തിന്റെ ആഗ്രഹം. എന്നാല്‍ വീട്ടിലെ അവസ്ഥ അനുകൂലമാവാത്തതിനെ തുടര്‍ന്ന് ഒന്‍പതാം ക്ലാസില്‍ പഠനം നിര്‍ത്തി. സൈനീകനാവാനോ രാജ്യത്തിനായി എന്തെങ്കിലും ചെയ്യാനോ സാധിച്ചില്ലെന്ന വിഷമം എന്നും രഞ്ജിത്തിനുണ്ടായിരുന്നു.

അതിനാല്‍തന്നെ പെണ്‍കുഞ്ഞാണ് ജനിക്കുന്നതെങ്കില്‍ കുട്ടിക്ക് ‘ഇന്ത്യ’ എന്ന് പേരിടണമെന്ന ആഗ്രഹത്തിലായിരുന്നു രഞ്ജിത്ത്. കുഞ്ഞിന് ‘ഇന്ത്യ’ എന്ന് പേരിട്ടപ്പോള്‍ ചിലരൊക്കെ അവിശ്വാസത്തോടെ നോക്കിയെങ്കിലും ഇപ്പോള്‍ എല്ലാവരും ഈ പേര് ഇഷ്ടപ്പെടുകയാണെന്ന് സന പറഞ്ഞു.

2021 ഒക്ടോബര്‍ 31ന് കോട്ടയം ചോഴിയക്കാട്ട് അമ്ബലത്തില്‍വച്ചാണ് രഞ്ജിത്ത് സനയെ വിവാഹം ചെയ്തത്. വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരായതിനാല്‍തന്നെ രണ്ടുവീട്ടുകാരും ഇവരുടെ ബന്ധത്തെ എതിര്‍ത്തിരുന്നു. വിവാഹത്തെത്തുടര്‍ന്ന് രഞ്ജിത്തിന്റെ അമ്മ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. ഇപ്പോള്‍ കുഞ്ഞിന്റെ വരവോടുകൂടി എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന പ്രതീക്ഷയിലാണ് രഞ്ജിത്ത്.