ഇന്ത്യയ്ക്ക് മുന്നിൽ മുട്ടിടിച്ച് നിന്ന നേപ്പാൾ പോലും തിരിഞ്ഞ് നിന്ന് പത്തി വിടർത്തി തുടങ്ങി: മോദിക്കാലത്ത് കുഞ്ഞ് രാജ്യം പോലും ഇന്ത്യയെ വെല്ലുവിളിക്കുന്നു: അതിർത്തി തർക്കത്തിൽ ഇന്ത്യയെ വെല്ലുവിളിച്ച് നേപ്പാൾ

ഇന്ത്യയ്ക്ക് മുന്നിൽ മുട്ടിടിച്ച് നിന്ന നേപ്പാൾ പോലും തിരിഞ്ഞ് നിന്ന് പത്തി വിടർത്തി തുടങ്ങി: മോദിക്കാലത്ത് കുഞ്ഞ് രാജ്യം പോലും ഇന്ത്യയെ വെല്ലുവിളിക്കുന്നു: അതിർത്തി തർക്കത്തിൽ ഇന്ത്യയെ വെല്ലുവിളിച്ച് നേപ്പാൾ

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന് ശേഷം ഒരിക്കൽ പോലും ഇന്ത്യയ്ക്കെതിരെ തിരിഞ്ഞ് നിന്നിട്ടില്ലാത്ത നേപ്പാൾ എന്ന കൊച്ച് രാജ്യം പോലും ഇപ്പോൾ ഇന്ത്യയെ വെല്ലുവിളിക്കുന്നു. അതിർത്തി തർക്കത്തിൽ ഇന്ത്യയ്ക്കെതിരെ പത്തി വിടർത്തി നിൽക്കുന്ന നേപ്പാളിനെയാണ് ഇപ്പോൾ കാണുന്നത്.

ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ നേപ്പാള്‍ പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനം വിളിച്ച്‌ ചേര്‍ത്തിരിക്കുകയാണ് പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി. ഇന്ത്യ- നേപ്പാള്‍-ചൈന തര്‍ക്കം നിലനില്‍ക്കുന്ന കാലാപാനി-ലിപുലേക്ക്-ലിംപിയാധുര പ്രദേശങ്ങളല്ലാം തങ്ങളുടെതാക്കി തയ്യാറാക്കുന്ന ഭൂപടം പാര്‍ലമെന്റിന്റെ അധോസഭയില്‍ ഭരണഘടനാ ഭേദഗതി ബില്ലായി പാസാക്കിയെടുക്കാന്‍ നിശ്ചയിച്ചിരിക്കുകയാണ് ഒലി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ നേപ്പാളിന്റെ ഈ തീരുമാനത്തെ ഇന്ത്യ ഏകപക്ഷീയമായ തീരുമാനം എന്നാണ് അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രി ഒലി ചൈനയുമായി ചേര്‍ന്ന് തന്റെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തിയായാണ് ഇന്ത്യ ഇതിനെ കാണുന്നത്.

പെട്ടെന്ന് നേപ്പാള്‍ ഭൂപട വിഷയം എടുത്തിട്ടത് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനും അതുവഴി തന്നെകുറിച്ച്‌ ഒരു വികാരം രാജ്യത്തിനതീതമായി ഉണ്ടാക്കിയെടുക്കാനുമുള്ള ഒലിയുടെ ശ്രമത്തിന്റെ ഭാഗവുമാണ്.

ഒരേയൊരു പാര്‍ലമെന്റ് അംഗമാണ് ഭൂപട വിഷയത്തില്‍ ഭേദഗതിക്ക് ശ്രമിച്ചത്. അവര്‍ക്ക് പക്ഷെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അത് പിന്‍വലിക്കേണ്ടിയും വന്നു.

എന്തായാലും നേപ്പാളിന്റെ ഈ നീക്കത്തിനിടെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ് ഇന്ത്യന്‍ കരസേനാ മേധാവി എം.എം.നരവാനെ. ‘നേപ്പാളുമായി ഭൂമിശാസ്ത്രപരമായും,ചരിത്രപരമായും, സാംസ്കാരിക പരമായും,മതപരമായും ശക്തമായ ബന്ധം നമുക്കുണ്ട്. വ്യക്തികള്‍ തമ്മിലും ഞങ്ങള്‍ക്ക് നല്ല ബന്ധമുണ്ട്. ഞങ്ങളുടെ ബന്ധം ശക്തമാണ്.

അത് ഭാവിയിലും ശക്തമായി തന്നെ തുടരും.’ കരസേനാ മേധാവി ഓര്‍മ്മിപ്പിച്ചു. ചൈനീസ് ഭരണകൂടത്തിന്റെ ഒപ്പം ചേര്‍ന്ന് നേപ്പാള്‍ നടത്തുന്ന നീക്കങ്ങള്‍ക്കിടയിലും നേപ്പാളിലെ ജനങ്ങളുമായി ഇന്ത്യ നല്ല ബന്ധം തുടരുമെന്ന ഓര്‍മ്മപ്പെടുത്തലാണ് നരവാനെ നേപ്പാള്‍ ഭരണകൂടത്തിന് നല്‍കിയിരിക്കുന്നത്. ഇത് വരുംദിനങ്ങളില്‍ അവരില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുക തന്നെ ചെയ്യും.