
ചരിത്രത്തിൽ ഇടം നേടാൻ ഇന്ത്യ ; നാവിഗേഷൻ ഉപഗ്രഹം എൻ വി എസ് – 01 ഇന്ന് വിക്ഷേപിക്കും
സ്വന്തം ലേഖകൻ
ഐഎസ്‌ആര്‍ഒ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-01 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്നുമാണ് ഉപഗ്രഹത്തെ വഹിച്ച് ജിഎസ്‌എല്‍വി എഫ് 12 കുതിച്ചുയരുക.
ഇന്ന് രാവിലെ 10:42 ആണ് വിക്ഷേപണ സമയം. വിക്ഷേപണം കഴിഞ്ഞ് 18 മിനിറ്റ് 67 സെക്കൻഡുകള്‍ കൊണ്ട് എൻവിഎസ്-01 ഭ്രമണപഥത്തിലെത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2,232 കിലോഗ്രാമാണ് നാവിക് ഉപഗ്രഹത്തിന്റെ ഭാരം. ഇവയെ ആദ്യ ഘട്ടത്തില്‍ താല്‍ക്കാലിക സഞ്ചാര പാതയായ ജിയോ സിംക്രണൈസ്ഡ് ട്രാൻസ്ഫര്‍ ഓര്‍ബിറ്റിലാണ് എത്തിക്കുക. അതിനുശേഷം കൃത്യമായ ഭ്രമണപഥത്തിലേക്ക് എത്തുന്നതാണ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ ക്ലോക്കാണ് ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.
1999-ല്‍ നടന്ന കാര്‍ഗില്‍ യുദ്ധ സമയത്ത് ജിപിഎസ് വിവരങ്ങള്‍ നല്‍കാൻ യുഎസ് വിസമ്മതിച്ചതോടെയാണ് നാവികിനെ കുറിച്ചുള്ള പരീക്ഷണങ്ങള്‍ക്ക് ഐഎസ്‌ആര്‍ഒ തുടക്കമിട്ടത്. 2016-ല്‍ വിക്ഷേപിച്ച ഐആര്‍എൻഎസ്‌എസ്-1 ജി ഉപഗ്രഹത്തിന്റെ കാലാവധി ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നാവിഗേഷൻ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലൂടെ , നാവിഗേഷൻ സേവന ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.