video
play-sharp-fill

“ഇന്ത്യ സുവർണ്ണ കാലഘട്ടത്തിലേക്ക് കടക്കുന്നു,  സോഷ്യൽ മീഡിയകളിൽ ചർച്ചയായി  ജ്യോതിഷി സ്വാമിയുടെ പ്രവചനം.“

“ഇന്ത്യ സുവർണ്ണ കാലഘട്ടത്തിലേക്ക് കടക്കുന്നു, സോഷ്യൽ മീഡിയകളിൽ ചർച്ചയായി ജ്യോതിഷി സ്വാമിയുടെ പ്രവചനം.“

Spread the love

പാകിസ്ഥാൻ പ്രകോപനത്തിന് രാജ്യം ചുട്ട മറുപടി നല്‍കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജ്യോതിഷി സ്വാമി യോഗേശ്വരാനന്ദ ഗിരിയുടെ പ്രവചനം സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. 2025 മേയ് മാസത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു അപൂർവ പ്രപഞ്ച വിന്യാസം സംഭവിക്കുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം.സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ പുരാതന സംഭവങ്ങളുമായി പ്രത്യേകിച്ച്‌ മഹാഭാരതത്തിലെ വലിയ യുദ്ധങ്ങളുടെ ബന്ധപ്പെടുത്തിയായിരുന്നു അദ്ദേഹം സംസാരിച്ചത്. പത്ത്‌ മാസങ്ങള്‍ക്ക് മുമ്പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ ഇന്ത്യ – പാകിസ്ഥാൻ സംഘർഷമുണ്ടായതോടെ അദ്ദേഹത്തിന്റെ വാക്കുകള്‍ വീണ്ടും ചർച്ചയായിരിക്കുകയാണ്.

‘മേയ് 30 ഓടെ ഒരു ഗ്രഹ സമവാക്യം രൂപപ്പെടുന്നു. ജ്യോതിഷപരമായി, ആറ് ഗ്രഹങ്ങളുടെ ഈ സ്ഥാനം മഹാഭാരത കാലത്തോ മുൻകാലങ്ങളിലെ വലിയ യുദ്ധങ്ങളിലോ കണ്ട രൂപങ്ങളുമായി സാമ്യമുള്ളതാണ്“ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇന്ത്യ ഒരു സുവർണ്ണ കാലഘട്ടത്തിലേക്ക് കടക്കുന്നുവെന്നും ജ്യോതിഷി പറഞ്ഞിരുന്നു. ‘വരാനിരിക്കുന്ന സംഭവങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാണെന്നും അദ്ദേഹം പ്രവചിച്ചു. ‘ഇന്ത്യയുടെ സുവർണ്ണ കാലഘട്ടമാണെന്ന് എനിക്ക് പറയാൻ കഴിയും. ഇന്ത്യ അതിന്റെ ഉന്നതിയിലാണ്, – അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group