രാജ്യത്ത് 70 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി: നീതി ആയോഗ്
ന്യൂഡല്‍ഹി: 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് നീതി ആയോഗ്. ചരിത്രത്തില്‍ ആദ്യമായി പണലഭ്യതയില്‍ മാന്ദ്യം നേരിടുകയാണെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു.
ബാങ്കിങ് മേഖലയിലാണ് പ്രധാനമായും മാന്ദ്യം ബാധിച്ചിരിക്കുന്നത്. ആരും ആരെയും വിശ്വസിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആരും ആര്‍ക്കും വായ്പ കൊടുക്കാന്‍ തയാറാവുന്നില്ല. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ഇതാണ് സ്ഥിതിയെന്നും ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും രാജീവ് കുമാർ പറയുന്നു.
ഇതാദ്യമായാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഒരാള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സമ്മതിക്കുന്നത്.
എന്നാൽ, ഇന്നത്തെ ഈ പ്രതിസന്ധിയ്ക്ക് രണ്ടാം യുപിഎ സര്‍ക്കാരാണെന്നും അദ്ദേഹം പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2009-14 കാലത്തെ (രണ്ടാം യുപിഎ സര്‍ക്കാര്‍) അനിയന്ത്രിതമായ പണ വിതരണവും വായ്പ നല്‍കലുമാണ് ഇതിന് കാരണമെന്നാണ് രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടത്. ഇത് വലിയ തോതില്‍ നിഷ്ക്രിയ ആസ്തി വര്‍ധനവിന് ഇടയാക്കിയതായി അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനവും ജിഎസ്ടിയും ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡും കാര്യങ്ങളെ മാറ്റിമറിച്ചു. നേരത്തെ 35 ശതമാനം പണവിനിമയമുണ്ടായിരുന്നത് ഇപ്പോള്‍ ഇതിലും വളരെ താഴെയാണ്. നോട്ട് നിരോധനവും ജി എസ് ടിയുമെല്ലാം സങ്കീര്‍ണമായ സാഹചര്യമാണുണ്ടാക്കിയത്.
മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി 6.8 ശതമാനമാണ്. ഈ സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ ഇത് 5.7 ശതമാനമായി കുറയുമെന്നാണു റിപ്പോര്‍ട്ട്.