ചുട്ടുപൊള്ളും..! ഇന്നുമുതൽ അഞ്ചുദിവസം രാജ്യത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അഞ്ച് ദിവസം രാജ്യത്ത് ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും.
അടുത്ത 2 ദിവസങ്ങളിൽ മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ഇടിമിന്നലിനും ഒപ്പം കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതിനു ശേഷം ക്രമേണ കാറ്റ് അതിനു ശേഷം കുറയാനും സാധ്യതയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യയിൽ താപനില വർധിക്കുമെന്നും അതി തീവ്രമായ ഉഷ്ണ തരംഗങ്ങൾ ഉണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്ധർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഫെബ്രുവരി മാസമാണ് കടന്നു പോയത്. ഇതിലും കൂടുതൽ കഠിനമായ ദിനങ്ങളായിരിക്കും വരാനിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോയുടെ സ്വാധീനത്താൽ മൺസൂൺ മഴയിലും കുറവുണ്ടായേക്കാമെന്ന് വിദഗ്ധർ പറയുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ റെക്കോർഡ് താപനിലയാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.