video
play-sharp-fill

Saturday, May 24, 2025
HomeMainരാജ്യത്ത് വനവിസ്‌തൃതി വര്‍ദ്ധിച്ചു;കേരളത്തിന്റ പകുതിയും വനം

രാജ്യത്ത് വനവിസ്‌തൃതി വര്‍ദ്ധിച്ചു;കേരളത്തിന്റ പകുതിയും വനം

Spread the love

കൊച്ചി: രണ്ടു വർഷത്തിനിടെ രാജ്യത്തെ വന വിസ്‌തൃതിയില്‍ വലിയ തോതിൽ വർദ്ധനവ്. 1445.81 ചതുരശ്ര കിലോമീറ്ററിന്റെ വർദ്ധനവാണ് ഉണ്ടായത്. രാജ്യവിസ്‌തൃതിയുടെ 25.17 ശതമാനമാണ് വനങ്ങള്‍. ആകെ വിസ്തൃതിയുടെ 8,27,356.95 ചതുരശ്ര കിലോമീറ്റർ വനം ആണ്. 38,852 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള കേരളത്തിന്റെ 56.78 ശതമാനവും വനങ്ങളും മരങ്ങളുമാണ്.

2021 ല്‍ 21,253 ചതുരശ്ര കിലോമീറ്ററായിരുന്ന കേരളത്തിന്റെ വനവിസ്‌തൃതി 2023ല്‍ 22,059.36 ആയി. 806.36 ചതുരശ്ര കിലോമീറ്ററിന്റെ വർദ്ധനവ്. 2,041.17 ചതുരശ്ര കിലോമീറ്റർ നിബിഡവനങ്ങളാണ്. 9,321.82 ചതുരശ്ര കിലോമീറ്റർ ഇടത്തരം വനമേഖലയും. 10,696.37 ചതുരശ്ര കിലോമീറ്റർ തുറന്നവനമെന്ന വിഭാഗത്തിലുമുള്‍പ്പെടും.

ഡെറാഡൂണിലെ ഫോറസ്റ്റ് സർവേ ഒഫ് ഇന്ത്യയുടെ (എഫ്.എസ്.ഐ) റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.രണ്ടുവർഷത്തിലൊരിക്കലാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. 2021ല്‍ 7,13,789 ചതുരശ്രകിലോമീറ്ററായിരുന്നു രാജ്യത്തെ വനവിസ്‌തൃതി. രാജ്യവിസ്‌തൃതിയുടെ 21.71 ശതമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിബിഡവനങ്ങള്‍, തോട്ടം മേഖലകള്‍, മരങ്ങള്‍ നിറഞ്ഞ തുറന്നവനമെന്ന് നിർവചിക്കുന്ന പ്രദേശങ്ങള്‍ എന്നിവയെയാണ് വനമേഖലയായി നിർവചിക്കുന്നത്. പഠനത്തിന് ഉപഗ്രഹസംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ കണ്ടല്‍ക്കാടുകളും വർദ്ധിച്ചു.

വനസംരക്ഷണം, വനവത്കരണം, വൃക്ഷം നട്ടുപിടിപ്പിക്കല്‍ തുടങ്ങിയ പ്രവർത്തനങ്ങളുടെ വിജയമാണ് വനവിസ്‌തൃതി വർദ്ധിക്കാൻ പ്രധാന കാരണമെന്ന് വനംവകുപ്പ് പറഞ്ഞു. കാട്ടുതീ നിയന്ത്രണം ഫലപ്രദമായതും തുണയായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments