പാർലമെന്റ് തിരഞ്ഞെടുപ്പ് ഏഴു ഘട്ടമായി: വോട്ടെടുപ്പ് ഏപ്രിൽ 11 ന്; വോട്ടെണ്ണൽ മേയ് 23 ന്; കേരളത്തിൽ ഒറ്റഘട്ടമായി ഏപ്രിൽ 23 തിരഞ്ഞെടുപ്പ്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പാർലമെന്റ് തിരഞ്ഞെടുപ്പ് ഏഴു ഘട്ടമായി നടക്കും. ഏപ്രിൽ 11 ന് ആരംഭിക്കുന്ന വോട്ടെടുപ്പ് നടപടികൾ മേയ് 23 ന് വോട്ടെണ്ണലോടെ സമാപിക്കും. ഒന്നാം ഘട്ടം ഏപ്രിൽ 11 നാണ്, രണ്ടാം ഘട്ടം ഏപ്രിൽ 18 നും, മൂന്നാം ഘട്ടം ഏപ്രിൽ 23 നും, നാലാം ഘട്ടം ഏപ്രിൽ 29 നും , അഞ്ചാം ഘട്ടം മെയ് ആറിനും, ആറാം ഘട്ടം മേയ് 12 നും, ഏഴാം ഘട്ടം മേയ് 19 നുമാണ് നടക്കുക. കേരളത്തിൽ ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ജമ്മുകാശ്മീരിൽ അഞ്ചു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 
കേരളത്തിൽ ഏപ്രിൽ 23 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനു ശേഷം ഫലം അറിയാൻ ഒരു മാസം കാത്തിരിക്കേണ്ട കേരളത്തിൽ പ്രചാരണത്തിനായി 43 ദിവസം ലഭിക്കും. കേരളമടക്കം 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും മൂന്നാം ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും. കേരളം അടക്കം 22 സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽപ്രദേശ്, കേരളം, മേഘാലയ, മിസോറാം, നാഗാലാൻഡ്, തമിഴ്‌നാട്, പഞ്ചാവ്, തെലങ്കാന, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ആൻഡമാൻ, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളിലാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. 
ഒന്നാം ഘട്ടത്തിൽ ഏപ്രിൽ 11 ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക മാർച്ച് 25 വരെ സ്വീകരിക്കും.  
ഒന്നാം ഘട്ടത്തിൽ ഇരുപത് സംസ്ഥാനങ്ങളിലും, ഏഴാം ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലും തിര്‌ഞ്ഞെടുപ്പ് നടക്കും. ആദ്യ ഘട്ടത്തിൽ 91 സീറ്റിലും, രണ്ടാം ഘട്ടത്തിൽ 97 സീറ്റിലും, മൂന്നാം ഘട്ടം 115 സീറ്റിലും, നാലാം ഘട്ടത്തിൽ 71 സീറ്റിലും,  അഞ്ചാം ഘട്ടത്തിൽ 51 സീറ്റിലും , ആറാം ഘട്ടത്തിൽ 59 സീറ്റിലും, ഏഴാം ഘട്ടത്തിൽ 59 സീറ്റിലും വോട്ടെടുപ്പ് നടക്കും. 
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷൻ സുനിൽ അറോറയാണ് തീയതികൾ പ്രഖ്യാപിച്ചത്. പതിനാറാം പാർലമെന്റിന്റെ കാലാവധി ജൂൺ മൂന്നിനാണ് അവസാനിക്കുന്നത്. ഇതിനു മുൻപ് സ്ഥാനം ഏറ്റെടുക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.  എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കുമെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചു. പതിനേഴാം ലോക്‌സഭയിലേയ്ക്ക് ആദ്യമായാണ് വിവിപാറ്റ് യന്ത്രങ്ങൾ ഉപയോഗിക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.