
ഡൽഹി: ജമ്മു കശ്മീരിലെ ചൈനാബ് നദിയിലെ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ സലാല്‍, ബഗ്ളിഹാർ അണക്കെട്ടുകളിലെ എക്കല്‍ നീക്കല്‍ നടപടിയുമായി ഇന്ത്യ മുന്നോട്ട്.
എക്കല്‍ നീക്കുന്നത് മാസം തോറും നടത്താൻ ഇന്ത്യ നടപടികള്‍ തുടങ്ങിയതായാണ് റിപ്പോർട്ട്. ഇക്കാര്യത്തില്‍ പാകിസ്ഥാൻ്റെ എതിർപ്പ് ഇനി കണക്കിലെടുക്കില്ല.
പെഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീ ജല ഉടമ്പടി നിർത്തിവെച്ചിരുന്നു. പിന്നാലെ സലാല്‍, ബഗ്ളിഹാർ അണക്കെട്ടുകളില്‍ നിന്നും വെള്ളമൊഴുക്കുന്നത് ഒരു ഘട്ടത്തില്‍ നിർത്തിവെക്കുകയും പിന്നീട് മുന്നറിയിപ്പില്ലാതെ തുറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എക്കല്‍ നീക്കല്‍ നടപടികള്‍ നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈദ്യുതി ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നതിനാലാണ് ഡാമിലെ എക്കല്‍ നീക്കുന്നതെന്നാണ് വിശദീകരണം. മെയ് മാസത്തിന്റെ തുടക്കത്തില്‍ നടത്തിയ എക്കല്‍, മണല്‍ നീക്കം ഇനി എല്ലാ മാസവും നടത്താമെന്നാണ് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട് നല്‍കിയത്.