video
play-sharp-fill
കോവിഡ് വ്യാപനം: ഇന്ത്യയിലും ജാഗ്രത; ഉന്നതതല യോഗം വിളിച്ച് കേന്ദ്രം; പരിശോധനയും ജനിതകശ്രേണികരണവും കര്‍ശനമാക്കും

കോവിഡ് വ്യാപനം: ഇന്ത്യയിലും ജാഗ്രത; ഉന്നതതല യോഗം വിളിച്ച് കേന്ദ്രം; പരിശോധനയും ജനിതകശ്രേണികരണവും കര്‍ശനമാക്കും

സ്വന്തം ലേഖിക

ന്യൂഡൽഹി: ലോകത്ത് പലയിടങ്ങളിലായി കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍, ഉന്നതതല യോഗം വിളിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ.

ഇന്ന് രാവിലെ 11 മണിക്കാണ് ഡൽഹിയില്‍ യോഗം ചേരുക. പ്രതിരോധ മാര്‍ഗങ്ങളുടെ സ്ഥിതി, വാക്സിനേഷന്‍ പുരോഗതി മുതലായവ വിലയിരുത്തുകയാണ് അജണ്ട.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യ സെക്രട്ടറി അടക്കമുള്ള പ്രധാന ഉദ്യോഗസ്ഥര്‍, നീതി ആയോഗ് അംഗം, കോവിഡ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അതേസമയം കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ രോഗികളാല്‍ ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹം ആശുപത്രികളില്‍ കൂട്ടി ഇട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്മശാനങ്ങളില്‍ മൃത്ദേഹങ്ങള്‍ സംസ്കാരിക്കാനായെത്തിയവരുടെ നീണ്ട നിരയാണ്.

എന്നാല്‍ മരിച്ചവരുടെ കണക്ക് പുറത്ത് വിടാന്‍ ബെയ്ജിംഗ് തയ്യാറായിട്ടില്ല. ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്‍ അടക്കം അത്യാവശ്യ മരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്.

അടുത്തിടെയാണ് വന്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ചൈന കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. ഇതിന് പിറകെയാണ് കോവിഡ് കേസുകളിലെ വന്‍ വര്‍ധന. ചൈനയെ കൂടാതെ ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രസീല്‍ എന്നിവടങ്ങളിലും കോവിഡ് വ്യാപനം വര്‍ധിച്ചിട്ടുണ്ട്.