
ഭാരോദ്വഹനത്തില്‍ മെഡൽവേട്ട തുടർന്ന് ഇന്ത്യ ; വികാസ് താക്കൂറിന് വെള്ളി
ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ പുരുഷൻമാരുടെ 96 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ വികാസ് താക്കൂർ വെള്ളി മെഡൽ നേടി. സ്നാച്ചിൽ 155 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 199 കിലോയും ഉയർത്തിയാണ് വികാസ് വെള്ളി മെഡൽ നേടിയത്.
കോമൺ വെൽത്ത് ഗെയിംസിൽ താരത്തിന്റെ മൂന്നാം മെഡലാണിത്. 2014 ൽ ഗ്ലാസ്ഗോയിൽ വെള്ളിയും 2018 ൽ ഗോൾഡ് കോസ്റ്റിൽ വെങ്കലവും നേടി. മീരാബായ് ചാനു, ജെറമി ലാൽറിനംഗ, അചിന്ത ഷെവുലി, സങ്കേത് സാർഗർ, ബിന്ദ്യാറാണി റാണി, ഗുരുരാജ പൂജാരി, ഹർജീന്ദർ കൗർ എന്നിവർക്ക് ശേഷം ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ എട്ടാമത്തെ മെഡലാണിത്.
Third Eye News K
0