
ന്യൂഡൽഹി: അഞ്ചു വർഷത്തിനുശേഷം നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും. ആദ്യ വിമാന സർവീസായ കൊൽക്കത്ത – ഗ്വാങ്ചൗ ഇൻഡിഗോ വിമാനം നവംബർ 9ന് രാത്രി 10 മണിക്ക് പുറപ്പെടും.
ഷാങ്ഹായിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനങ്ങളും നവംബർ ഒൻപതു മുതൽ പുനരാരംഭിക്കും. ഇൻഡിഗോയുടെ ഡൽഹിയിൽ നിന്നുള്ള ഗ്വാങ്‌ചൗ വിമാന സർവീസ് നവംബർ 10 മുതൽ ആരംഭിക്കും.
ബെയ്‌ജിങ്, ഷാങ്ഹായ്, ഗ്വാങ്ചൗ, ഷെങ്‌ദു എന്നീ പ്രധാന വിമാനത്താവളങ്ങളിലേക്കാണ് നേരത്തേ സർവീസുകളുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



