
അതിർത്തിയിൽ ഇന്ത്യയും ചൈനയും നേർക്കുനേർ.! തോക്കുകൾ തമ്മിൽ ബാക്കി ഒരു വെടിദൂരം മാത്രം; എന്തിനെയും നേരിടാൻ സജ്ജമായി ഇന്ത്യൻ സൈന്യം; വീണ്ടും ചൈനീസ് അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നു
തേർഡ് ഐ ഇന്റർനാഷണൽ
ന്യൂഡൽഹി: ഒരിടവേളയ്ക്കു ശേഷം ഇന്ത്യ – ചൈനാ അതിർത്തിയിൽ വീണ്ടും സൈന്യങ്ങൾ നേർക്കുനേർ. ഇന്ത്യയുടെ ചൈനയും പരസ്പരം തോക്കേന്തി നിൽക്കുമ്പോൾ വീണ്ടും മറ്റൊരു യുദ്ധഭീഷണിയാണ് ഉയരുന്നത്.
ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള സൈനിക ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് വീണ്ടും യുദ്ധഭീതി ഉയരുന്നത്. കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപം ഇരു രാജ്യങ്ങളുടെയും ടാങ്കുകൾ പരസ്പരം വെടിയുതിർക്കുന്നതിനുള്ള ദൂരത്തിനകത്താണെന്ന് റിപ്പോർട്ടുകൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച സൈനിക ചർച്ചകൾ തുടരുന്നതിനിടയിലും ഇന്ത്യൻ, ചൈനീസ് ടാങ്കുകൾ പരസ്പരം വെടിവയ്ക്കാവുന്ന ദൂരത്തിനകത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.ഇന്ത്യൻ സേനയുടെ കൈവശമുള്ള ‘കാല ടോപ്പിന്റെ’ താഴ്വാരത്തിനടുത്താണ് ചൈനീസ് യുദ്ധ ടാങ്കുകളും മറ്റും നിലയുറപ്പിച്ചിരിക്കുന്നത്.
ചൈന ഈ പ്രദേശത്ത് കനത്തതും, ഭാരം കുറഞ്ഞതുമായ ടാങ്കുകൾ വിന്യസിച്ചിട്ടുണ്ട്.കാലാ ടോപ്പിലെ ഇന്ത്യൻ സേന പൂർണമായും സായുധരും ടാങ്കും പീരങ്കികളും കൈവശമുള്ളവരുമാണ്. പാങ്കോംഗ് തടാകത്തിന്റെ തെക്കൻ കരയിൽ ചൈനീസ് സൈന്യം പ്രകോപനപരമായ സൈനിക നീക്കങ്ങൾ നടത്തിയെന്ന് പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിശദീകരിക്കാൻ ബ്രിഗേഡ് കമാൻഡർ തലത്തിലുള്ള ചർച്ചകൾ രാവിലെ ഒമ്പത് മുതൽ മോൾഡോയിൽ നടക്കുകയാണ്. ഓഗസ്റ്റ് 29, 30 തീയതികളിൽ ചൈന നടത്തിയ കടന്നുകയറ്റ ശ്രമങ്ങൾ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു.
ഇതിനിടെ, പാംഗോംഗ് സോ മേഖലയിൽ കഴിഞ്ഞ ദിവസം ചൈന പ്രകോപനം സൃഷ്ടിച്ചതിനെ തുടർന്നാണ് ഉയരങ്ങളിലെ നിർണ്ണായക മേഖലകളിൽ ഇന്ത്യ സൈനികരുടെ എണ്ണം വർദ്ധിപ്പിച്ചത്.
പാംഗോംഗ് തടകാത്തിന്റെ ദക്ഷിണ തീരങ്ങളിലെ സ്ഥിതിഗതികൾ കൃത്യമായി മനസ്സിലാക്കുന്നതിന് ഇന്ത്യ നിരീക്ഷണ സംവിധാനവും ശക്തമാക്കിയിട്ടുണ്ട്. കിഴക്കൻ ലഡാക്കിലെ പ്രതിരോധ- സുരക്ഷാ സാഹചര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ നിരന്തരം വിലയിരുത്തു വരികയാണ്. പാംഗോംഗ് സോയിൽ ഉണ്ടായ പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ കരസേനാ മേധാവി എം എം നരവാനെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിരുന്നു.
പാംഗോംഗ് തടാക മേഖലയിലെ ദക്ഷിണ തീരങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ആയുധധാരികളായ സൈനിക സംഘങ്ങളെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ഇത് ചൈനയ്ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പ്രത്യേക പരിശീലനം നേടിയ സൈനിക സംഘത്തെയാണ് ഇന്ത്യ ഇവിടെ സജ്ജരാക്കി നിർത്തിയിരിക്കുന്നത്.
ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന നേരിയ ചലനം പോലും മനസ്സിലാക്കി ഉടനടി പദ്ധതികൾക്ക് രൂപം നൽകുന്നതിനായി മേഖലയിൽ വ്യോമസേനയും കർശനമായ നിരീക്ഷണം തുടരുകയാണ്.