ഓസ്‌ട്രേലിയൻ മണ്ണിൽ ചരിത്രം കുറിച്ച് ഇന്ത്യ: അവസാന ടെസ്റ്റ് സമനിലയിലായെങ്കിലും പരമ്പര പോക്കറ്റിലാക്കി കോഹ്ലിപ്പട; മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യൻ ടെസ്റ്റ് പരമ്പര വിജയം ഓസ്‌ട്രേലിയൻ മണ്ണിൽ ആദ്യം
സ്‌പോട്‌സ് ഡെസ്‌ക്
സിഡ്‌നി: ഓസ്‌ട്രേലിയയുടെ അഭിമാന മൈതാനത്ത് വിജയത്തോടെ പരമ്പര നേടാമെന്ന ഇന്ത്യൻ മോഹത്തിന് മഴ തടസമായെങ്കിലും ഓസ്‌ട്രേലിയൻ മണ്ണിൽ പരമ്പര നേടി ഇന്ത്യൻ പടയാളികൾ ചരിത്രം കുറിച്ചു. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഓസ്‌ട്രേലിയൻ മണ്ണിൽ ഒരു ഇന്ത്യൻ ടീം പരമ്പര നേട്ടം സ്വന്തമാക്കുന്നതത്. 12 ടെസ്റ്റ് പരമ്പരകൾക്കു ശേഷമാണ് ചരിത്രം കുറിച്ച വിജയം ഇന്ത്യൻ ടീം ഓസീസ് മണ്ണിൽ സ്വന്തമാക്കുന്നത്. നാല് മത്സരങ്ങളുടെ പരമ്പരയിൽ രണ്ടെണ്ണം ഇന്ത്യ വിജയിച്ചപ്പോൾ, ഒരെണ്ണം ഓസീസ് ജയിച്ചു. അവസാന മത്സരം സമനിലയിൽ കലാശിച്ചു. ഇതോടെയാണ് ഇന്ത്യയ്ക്ക് പരമ്പര വിജയം സ്വന്തമായത്.
അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസീസിനെ തകർത്തത് ഇന്ത്യൻ ബൗളർമാരാണ് ഇന്ത്യയ്ക്ക് വിജയം നൽകിയത്. പെർത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ പിൻതള്ളി ഓസീസ് വിജയം പിടിച്ചെടുത്തു. എന്നാൽ, മൂന്നാം ടെസ്റ്റിൽ ശക്തമായ തിരിച്ച് വന്ന ഇന്ത്യ ഓസീസിനെ നാലാം ദിനം തന്നെ പുറത്താക്കി വിജയവും പരമ്പര നഷ്ടമാകില്ലെന്നും ഉറപ്പാക്കി.
നാലാം ടെസ്റ്റിനായി സിഡ്‌നിയിൽ ഇറങ്ങിയ ഇന്ത്യയ്ക്ക് ഒരു സമനില മാത്രം മതിയായിരുന്നു ഓസ്‌ട്രേലിയൻ മണ്ണിൽ ചരിത്രം കുറിക്കാൻ. പക്ഷേ, ശക്തമായ ഇന്ത്യൻ ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും സമനിലയിൽ ഒതുങ്ങാൻ തയ്യാറായിരുന്നില്ല. ആക്രമിച്ച കളിച്ച ഇന്ത്യൻ ബാറ്റിംഗ് നിര ആദ്യ ഇന്നിംഗ്‌സിൽ ഏഴ് വിക്കറ്റിന് 622 ന്റെ ഉജ്വല സ്‌കോറാണ് പടുത്തുയർത്തിയത്. ചേതേശ്വർ പൂജാരയുടെ ഉജ്വല സെഞ്ച്വറിയും, ഋഷഭ് പന്തിന്റെ സെഞ്ച്വറിയും ചേർന്നാണ് ഇന്ത്യയ്ക്ക് ഉജ്വല സ്‌കോർ ഉയർത്തി നൽകിയിരിക്കുന്നത്. ഇന്ത്യയുടെ സ്‌കോറിനു 322 ന് പുറകിലായി ഓസീസിനെ നാലാം ദിവസം പകുതിയ്ക്ക് തന്നെ പുറത്താക്കിയ ഇന്ത്യൻ സ്പിന്നർമാർ ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷയും നൽകി. എന്നാൽ, അപ്രതീക്ഷിതമായി എത്തിയ മഴയും വെളിച്ചക്കുറവും മൂലം കളി ഉപേക്ഷിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അഞ്ചാം ദിവസം മഴ മൂലം ഒരു പന്ത് പോലും എറിയാനാവാതെ വന്നത് ഇന്ത്യയ്ക്ക് വൻ തിരിച്ചടിയായി. ഇതോടെ അഞ്ചാം ദിവസത്തെ കളി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഇന്ത്യ പരമ്പര വിജയിച്ചതായി പ്രഖ്യാപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌കോർ
ഇന്ത്യ – 622/7
ഓസ്‌ട്രേലിയ – 300 , 6/0
ഇന്ത്യൻ ബാറ്റിംഗ് നിരയിൽ രണ്ട് സെഞ്ച്വറിയുമായി 521 റൺ നേടിയ ചേതേശ്വർ പൂജാരയാണ് ഇന്ത്യയുടെ ബാറ്റിംഗ് നട്ടെല്ലായി മാറിയത്. ഏഴ് ഇന്നിംഗ്‌സിൽ നിന്ന് 74.42 ശരാശരിയിലാണ് പൂജാര റെക്കോർഡ് സ്വന്തമാക്കിയത്. ഋഷഭ് പന്ത് ഒരു സെഞ്ച്വറിയും 58.33 ശരാശരിയുമായി 350 റണ്ണാണ് നേടിയത്. ഒരു സെഞ്ച്വറി നേടിയ ക്യാപ്റ്റൻ കോഹ്ലി 282 റണ്ണും നേടിയിട്ടുണ്ട്.
ബൗളർമാരിൽ ഓസീസ് സ്പിന്നർ നഥാൻ ലയോണാണ് 21 വിക്കറ്റുമായി മുന്നിൽ. ഇന്ത്യൻ പേസർമാരിൽ ജസ്പ്രീത് ബുംറ 21 വിക്കറ്റെടുത്തപ്പോൾ, മുഹമ്മദ് ഷമി 16 വിക്കറ്റ് നേടി.