play-sharp-fill
ഇന്ത്യൻ അതിർത്തിയിൽ സൈനിക വിന്ന്യാസം വർധിപ്പിച്ച് പാക്കിസ്ഥാൻ: സാധാരണക്കാരെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇന്ത്യ

ഇന്ത്യൻ അതിർത്തിയിൽ സൈനിക വിന്ന്യാസം വർധിപ്പിച്ച് പാക്കിസ്ഥാൻ: സാധാരണക്കാരെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇന്ത്യ

സ്വന്തം ലേഖകൻ

ജമ്മു: ഇന്ത്യൻ അതിർത്തിയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം സാധാരണക്കാരെ ആക്രമിക്കുന്ന പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ. സാധാരണക്കാരെ ആക്രമിക്കാൻ ശ്രമിച്ചാൽ പാക്കിസ്ഥാൻ വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഇന്ത്യ ഇപ്പോൾ നൽകിയിരിക്കുന്നത്.
ഇതിനിടെ അഫ്ഗാൻ അതിർത്തിയിൽനിന്നുള്ള സൈന്യത്തെ പിൻവലിച്ച് കശ്മീരിലെ നിയന്ത്രണരേഖയിലെ പ്രശ്‌നബാധിത മേഖലകളിൽ പാകിസ്താൻ കൂടുതൽ സൈനികരെ വിന്യസിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇത് ഇന്ത്യയ്‌ക്കെതിരായ പ്രകോപനത്തിന്റെ ഭാഗമാണെന്നാണ് ലഭിക്കുന്ന സൂചന.
നിയന്ത്രണരേഖയ്ക്കുസമീപം താമസിക്കുന്ന സാധാരണക്കാരെ ഉന്നമിട്ടുള്ള ആക്രമണങ്ങൾ നടത്തുന്നതിനെതിരേ ഇന്ത്യൻ സൈന്യം പാകിസ്താന് ബുധനാഴ്ച ശക്തമായ മുന്നറിയിപ്പുനൽകി. ഏതെങ്കിലും തരത്തിലുള്ള പ്രകോപനമോ നാശനഷ്ടമോ ഉണ്ടായാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പാകിസ്താനെ അറിയിച്ചുവെന്നും അവർ പറഞ്ഞു.


ചൊവ്വാഴ്ച ഇരുരാജ്യങ്ങളിലെയും ഉന്നത സൈനികോദ്യോഗസ്ഥർ ടെലിഫോൺ വഴി ബന്ധപ്പെട്ടു. നിയന്ത്രണരേഖയ്ക്കുസമീപം താമസിക്കുന്ന സാധാരണക്കാരെ ഉന്നമിടരുതെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടുവെന്ന് ഉന്നതഉദ്യോഗസ്ഥർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണരേഖയ്ക്കുസമീപമുള്ള കൃഷ്ണഘാട്ടി, സുന്ദർബനി എന്നിവിടങ്ങളിൽ പ്രകോപനം കൂടാതെ പാക് സൈന്യം ഉയർന്നശേഷിയുള്ള ആയുധങ്ങളുപയോഗിച്ച് ആക്രമണം നടത്തുന്നതായി ഇന്ത്യൻ സൈന്യം അറിയിച്ചു. അവിടെ കർശന നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്.