play-sharp-fill
ഇന്ത്യയില്‍ നിരോധിച്ച ‘ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ’ വീണ്ടും എത്തി.ഇപ്പോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.മേയ് 29 മുതലാണ് കളിക്കാൻ സാധിക്കുക

ഇന്ത്യയില്‍ നിരോധിച്ച ‘ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ’ വീണ്ടും എത്തി.ഇപ്പോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.മേയ് 29 മുതലാണ് കളിക്കാൻ സാധിക്കുക

സ്വന്തം ലേഖകൻ

ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ’ വീണ്ടും എത്തി. ഇപ്പോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.മേയ് 29 മുതലാണ് കളിക്കാൻ സാധിക്കുക. കേന്ദ്ര സര്‍ക്കാരിന്‍റെ ശക്തമായ നിരീക്ഷണത്തിലായിരിക്കും വരുന്ന മൂന്ന് മാസത്തോളം ഈ ഓണ്‍ലൈന്‍ ഗെയിം. എല്ലാ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കും ബിജിഎംഐ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

വിലക്ക് നീങ്ങിയതോടെ രാജ്യത്തെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ് സ്റ്റോറുകളില്‍ ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ ഗെയിം വീണ്ടും ലഭ്യമായിട്ടുണ്ട്. ബിജിഎംഐ 90 ദിവസം ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ്. പരിശോധനാ കാലയളവില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടാല്‍ ഗെയിം തുടര്‍‍ന്നും ലഭ്യമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോള്‍ ലഭിക്കുന്ന ബിജിഎംഐ കളിക്കാര്‍ക്ക് ദിവസം മുഴുവൻ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്കളിക്കുന്ന സമയത്തിന് നിയന്ത്രണങ്ങളുണ്ടാകുമെന്ന് കമ്ബനി അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷൻ ഗെയിമില്‍ നിന്ന് രക്തം ഉപേക്ഷിച്ചേക്കും, കുറഞ്ഞത് രക്തത്തിന്റെ നിറമെങ്കിലും മാറ്റിയേക്കാം.

പബ്ജി മൊബൈല്‍ നിരോധനത്തിന് ശേഷം ബിജിഎംഐയില്‍ രക്തത്തിന്റെ നിറം പച്ചയായി മാറ്റിയിരുന്നു. നിരോധനം പിൻവലിച്ചാല്‍ ബിജിഎംഐയില്‍ രക്തം എത് നിറത്തിലായിരിക്കും എന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ക്രാഫ്റ്റണ്‍ വികസിപ്പിച്ചെടുത്ത ബിജിഎംഐ ഗെയിം സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം 2022 ജൂലൈയിലാണ് ഇന്ത്യയില്‍ നിരോധിച്ചത്. ഇതിനു മുൻപ് സമാനമായ കാരണങ്ങളാല്‍ ക്രാഫ്റ്റണിന്റെ ഏറെ ജനപ്രിയമായ പബ്ജി മൊബൈലും രാജ്യത്ത് നിരോധിച്ചിരുന്നു

Tags :