video
play-sharp-fill

മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ പി എ യുടെ മകൾ നടത്തിയ  തൊഴിൽതട്ടിപ്പ്: യുവതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും.

മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ പി എ യുടെ മകൾ നടത്തിയ തൊഴിൽതട്ടിപ്പ്: യുവതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും.

Spread the love

സ്വന്തംലേഖകൻ

തിരുവനന്തപുരം :തൊഴിൽതട്ടിപ്പ് നടത്തി മുങ്ങിയ യുവതിയുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിക്കുന്നു. ഇതിനായി ചൊവ്വാഴ്ച മ്യൂസിയം പൊലീസ് ബാങ്ക് അധികൃതർക്ക് കത്തു നൽകും. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വി എസ് ശിവകുമാറിന്റെ പിഎ ആയിരുന്ന വാസുദേവൻനായരുടെ മകൾ ഇന്ദുജ വി നായർക്കെതിരെയാണ് കേസെടുത്തത്. ഇവർ മുങ്ങിയതിനാൽ പൊലീസ് വാസുദേവൻനായരെയും ബന്ധുക്കളിൽ ചിലരെയും ചോദ്യംചെയ്തു. ആധാർ സേവന കേന്ദ്രങ്ങളിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് ഇന്ദുജ നിരവധിപേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തത്. തട്ടിപ്പിന് ഇരയായവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.ഇന്ദുജ എറണാകുളത്ത് എത്തിയതായി ഇവരുടെ രണ്ടു മൊബൈൽ ഫോൺ രേഖ പ്രകാരം പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ രണ്ട് ഫോണും സ്വിച്ച് ഓഫാണ്. മുങ്ങിയ ശേഷം ഇന്ദുജ അച്ഛനെ വിളിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാസുദേവൻനായരെ ചോദ്യം ചെയ്തത്. ഇന്ദുജയുടെ പ്ലാമുടിലെ ഓഫീസിൽ പൊലീസ് പരിശോധന നടത്തി ചില രേഖകൾ കണ്ടെടുത്തു. തുടർന്നാണ് അവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ തീരുമാനിച്ചത്.