play-sharp-fill
ലിംഗവിശപ്പ് തീരാത്ത പുരുഷന്മാരുടെ ലോകം ഇങ്ങനെ തന്നെയാണ്; സ്ത്രീകളുടെ തുറന്നു പറച്ചിലുകള്‍ക്ക്, അവള്‍ പോക്കുകേസ്സാണെന്ന ഒരപവാദ പ്രചരണത്തില്‍ തീരാവുന്നതോ, ഊരിപ്പോരാവുന്നതോ ആയ മീറ്റൂകളെ ഈ നാട്ടിലുള്ളൂ എന്ന ധാര്‍ഷ്ട്യം;  ലൈംഗിക ബന്ധത്തിനായി എഴുത്തുകാരിയെ പ്രേരിപ്പിച്ചവർ;  സ്വന്തം വിദ്യാര്‍ത്ഥിനിയുടെ നിതംബത്തില്‍ പിടിച്ച അദ്ധ്യാപകനും എഴുത്തുകാരനും നമ്മൾക്കിടയിൽ നെഞ്ചുവിരിച്ച് നടക്കുന്നു ;സാഹിത്യകാരന്മാരുടേയും എഴുത്തുകാരുടേയും രതിവൈകൃതങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച്‌ ഇന്ദു മേനോന്‍

ലിംഗവിശപ്പ് തീരാത്ത പുരുഷന്മാരുടെ ലോകം ഇങ്ങനെ തന്നെയാണ്; സ്ത്രീകളുടെ തുറന്നു പറച്ചിലുകള്‍ക്ക്, അവള്‍ പോക്കുകേസ്സാണെന്ന ഒരപവാദ പ്രചരണത്തില്‍ തീരാവുന്നതോ, ഊരിപ്പോരാവുന്നതോ ആയ മീറ്റൂകളെ ഈ നാട്ടിലുള്ളൂ എന്ന ധാര്‍ഷ്ട്യം; ലൈംഗിക ബന്ധത്തിനായി എഴുത്തുകാരിയെ പ്രേരിപ്പിച്ചവർ; സ്വന്തം വിദ്യാര്‍ത്ഥിനിയുടെ നിതംബത്തില്‍ പിടിച്ച അദ്ധ്യാപകനും എഴുത്തുകാരനും നമ്മൾക്കിടയിൽ നെഞ്ചുവിരിച്ച് നടക്കുന്നു ;സാഹിത്യകാരന്മാരുടേയും എഴുത്തുകാരുടേയും രതിവൈകൃതങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച്‌ ഇന്ദു മേനോന്‍

 

സ്വന്തം ലേഖകൻ

കോഴിക്കോട്: കവിത്തന്തമാരും അവതാരികാകൃഷ്ണന്മാരും രതിയധ്യാപകരും ഞങ്ങള്‍ക്ക് തന്തത്താഴ് പണിയേണ്ടതില്ല. നിങ്ങളുടെയൊന്നും ഔദാര്യമോ ഓശാരമോ ഇല്ലാതെ തന്നെ വളരാനും എഴുതാനും ഞങ്ങള്‍ക്ക് ആര്‍ജ്ജവമുണ്ട്.”- സമീപകാലത്ത് മലയാളത്തിലെ എഴുത്തുലോകവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍ എണ്ണമിട്ടു നിരത്തി എഴുത്തുകാരി ഇന്ദു മേനോന്‍ എഴുതുന്നു.

എഴുത്തുകാരന്‍ വിആര്‍ സുധീഷിനും, കവി വി ടി ജയദേവനും പിന്നാലെ, കവിയും നാടകകൃത്തും പാഠഭേദം മാസികളയുടെ എഡിറ്ററും, മൂന്‍ നക്സലും, സാംസ്കാരിക പ്രവര്‍ത്തനുമായ സിവിക്ക് ചന്ദ്രന് എന്നിങ്ങനെ മൂന്ന് പേര്‍ക്കെതിരെയാണ് യുവതികള്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി യുവതികള്‍ മീ ടു ആരോപണവുമായി രംഗത്തെത്തിയത്. സാഹിത്യകാരന്മാരുടെ രതിവൈകൃതങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച്‌ ഇന്ദു മേനോന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ദുമോനോന്റെ പോസ്ററിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഇവര്‍ കൃഷ്ണപക്ഷലിംഗംതൂക്കികള്‍

“പൂങ്കോഴിത്തന്തമാരുടെ ലോകം. മലയാള സാഹിത്യ-സാംസ്‌കാരികലോകത്ത് കഴിഞ്ഞ കുറച്ചു നാളായി സ്ത്രീകളുടെ തുറന്നു പറച്ചിലുകള്‍ നടന്നുകൊണ്ടിരിക്കയാണ്. ഞെട്ടിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായി ഒന്നുമില്ല. എല്ലാക്കാലത്തും ലിംഗവിശപ്പ് തീരാത്ത പുരുഷന്മാരുടെ ലോകം ഇങ്ങനെ തന്നെയാണ്. മിഠായി കൊച്ചുകുട്ടികള്‍ക്ക് വാരിക്കൊടുത്തും ആത്മരഹസ്യം പാടിയും എത്ര കവികള്‍

“അവള്‍ നിന്നു ചിരിച്ചിട്ടല്ലേ? അവളെന്റെ കാറില്‍ കയറി അയാള്‍ക്കൊപ്പം നടന്നിട്ടല്ലേ? ഒരുമിച്ച്‌ ചായകുടിച്ചിട്ടല്ലേ? അല്‍പ്പം കൂടി കടന്നു കഴിഞ്ഞാല്‍ അവളാ ഉടുപ്പിട്ടിട്ടല്ലെ? അവള്‍ സന്ധ്യയ്ക്ക് പുറത്തിറങ്ങിയിട്ടല്ലെ? ഹാ അവള് പോക്കു കെസ്സാണെന്നെ. അയാള്‍ക്കൊപ്പം നടന്നാല്‍ അവള്‍ക്ക് പുതിയ റോള്‍ കിട്ടുമെന്ന് കരുതിയിട്ടല്ലെ?. ഇങ്ങനെ പോയ്യോണ്ടല്ലെ, പാട്ട് പാടാന്‍ അവസരം കിട്ടിയത്? എങ്ങനാ അവളുടെ കഥ വന്നത്? എഡിറ്ററുമായുള്ള ബന്ധമാര്‍ക്കാണറിയാത്തത്?”

നാട്ടുപാണന്മാരും കൃഷ്ണപക്ഷലിംഗംതൂക്കികളും സദാ സ്ത്രീകള്‍ക്കെതിരെ ആര്‍പ്പിട്ടുകൊണ്ടിരിക്കുന്നു. സ്ത്രീയാണ് മോശക്കാരിയെന്നു വരുത്തിത്തീര്‍ക്കാനുള്ള കഠിനശ്രമം. അവള്‍ പോക്കുകേസ്സാണെന്ന ഒരു സര്‍ട്ടിഫിക്കറ്റില്‍, ഒരപവാദ പ്രചരണത്തില്‍ തീരാവുന്നതോ, ഊരിപ്പോരാവുന്നതോ ആയ മീറ്റൂകളെ ഈ നാട്ടിലുള്ളൂ എന്ന ധാര്‍ഷ്ട്യം. ആണഹന്ത. സിനിമയിലാണ് ലൈംഗിക മൂലധനം ലിബെറേറ്റ് ചെയ്ത് മനുഷ്യര്‍ അവസരം വാങ്ങിയത്, കാസ്റ്റിങ്ങ് കൗച്ച്‌ എന്നൊക്കെ ഏറെക്കേട്ടു. ഇന്നിപ്പോള്‍ സാഹിത്യനഭോമണ്ഡലത്തിലും കേള്‍ക്കുന്നു. പുതിയതല്ല. മറച്ചു വെച്ചവ പൊന്തിപ്പൊന്തി വരികയാണ്.

മീങ്കറിയുണ്ടാക്കിത്തരാം വീട്ടിലേയ്ക്കു പോരൂ എന്ന് റോബിന്‍ ബ്ലൂവില്‍ മുങ്ങിയ നീലക്കുറുക്കനെപ്പോലെ പറഞ്ഞ് വ്യാമോഹിപ്പിച്ച്‌, സുഹൃത്തായ യുവതിയെ വീട്ടിലെത്തിച്ച്‌, സ്രീമോയുടെ കഴുത്തു പിടിച്ച്‌ ഞെരിച്ച്‌ ലൈംഗികമായി ആക്രമിച്ചവവനെതിരെ നിയമപരമായ പരാതിയുണ്ട്.
പൈസതരാം എത്രയും തരാം ഒരുതവണ എനിക്കൊപ്പം വരൂ എന്ന് കെഞ്ചിയ പത്രമുതലാളിയുണ്ട്- ആ കഥ പറഞ്ഞത് മലയാളത്തിലെ പ്രണയ രാജകുമാരിയായ എഴുത്തുകാരിയാണ്.

കാറിലൊപ്പം ചെന്ന പെണ്‍കുട്ടിയുടെ നെഞ്ചില്‍ കയറിപ്പിടിച്ച ബത്തേരി റോഡിലെ നാട്ടുവഴികളുണ്ട്. അവതാരിക തരാമെന്നു പറഞ്ഞ് വീട്ടിലേക്ക് വരാന്‍ പുതിയ എഴുത്തുകാരിയെ വിളിച്ച്‌ കൃഷ്ണപക്ഷക്കാരനുണ്ട് വരൂ ഹോട്ടല്‍ മുറിയിലിരുന്നു കവിത വായിക്കാമെന്നു നിര്‍ബന്ധപൂര്‍വ്വം വിദ്യാര്‍ത്ഥിനിയുടെ കൈപിടിച്ച്‌ വലിച്ച കോളേജ് വാധ്യാരുണ്ട് നിന്റെ കൂടെ അവന്‍ കിടക്കുമ്ബോള്‍ അത് ഞാനാണെന്ന് നീ സങ്കല്‍പ്പിക്കുക,നിങ്ങളുടെ ചുംബനവേളകളില്‍ എന്നെയാണ് നീ ചുംബിക്കുന്നതെന്ന് സങ്കല്‍പ്പിക്കുക, അവന്‍ ഞാന്‍ തന്നെയാണെന്നും എന്നു ജയദേവഗീതകം കോളേജില്‍ പഠിക്കുന്ന കുട്ടിയോട് ഫോണ്‍ ചെയ്തു പറയുന്ന സ്‌കൂള്‍ മാഷുമാരുണ്ട്.

രാത്രി പതിനൊന്നിനു ശേഷം മദ്യപിച്ചു നില തെറ്റിയ ശബ്ദത്തില്‍ എടീ പോടീ എന്ന് വിളിച്ചു നിര്‍ത്താതെ കവിത പാടുകയും, പാടെടീ എന്ന്, യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന പെണ്‍കുട്ടിയോട് നിര്‍ബന്ധിക്കുകയും ചെയ്യുന്ന പ്രമുഖ മലയാളമരക്കവിയുമുണ്ട്.
കവിത കേള്‍ക്കാന്‍ ബോട്ടിലേയ്ക്ക് വിളിച്ചു മഴയത്ത് കവയത്രിയെ ഉപദ്രവിച്ച കവിയുണ്ട്.

ഈ നക്സസ്സലന്‍ എന്നോട് കാല് പിടിച്ച്‌ മാപ്പു പറഞ്ഞതുകൊണ്ടല്ല മറിച്ച്‌ അയാളെന്നെ ഉപദ്രവിക്കാന്‍ നോക്കിയെന്ന് പറഞ്ഞാല്‍ എനിക്കുണ്ടാകുന്ന അപമാനമോര്‍ത്താണെന്ന് പറഞ്ഞ കഥയിലും കവിയുണ്ട് പ്രസം​ഗിക്കുന്ന എഴുത്തുകാരിയുടെ സാരിക്കിടയിലേയ്ക്ക്
മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട് എന്റെ കസിന്റെ മകനെ ഈ എഴുത്തുകാരന്‍ കുട്ടിയായിരുന്ന കാലത്ത് സെക്ഷ്വലി അബ്യൂസ്സ് ചെയ്തുവെന്നു ഒരു സ്ത്രീ പരസ്യമായി ഗ്രൂപ്പില്‍ പരാമര്‍ശിച്ച നോവലിസ്റ്റുണ്ട് കല്യാണ വീട്ടില്‍ സ്വന്തം വിദ്യാര്‍ത്ഥിനിയെ ചന്തിക്കു പിടിച്ച അദ്ധ്യാപകനും എഴുത്തുകാരനുമായ മഹാനുണ്ട്.

നിലാവില്‍ നടക്കാമെന്നു പറഞ്ഞ് ലൈംഗികച്ചുവയോടെ സംസാരിക്കയും ലൈംഗിക ബന്ധത്തിനായി പ്രേരിപ്പിക്കുകയും ചെയ്ത സാമൂഹ്യപ്രവര്‍ത്തകനും കവിയുമായൊരാളുണ്ട് 6,7,13 എന്നിവ സാമൂഹിക മാധ്യമങ്ങളില്‍ ആ വ്യക്തികള്‍ തന്നെ എഴുതിയവയും 8 ഒരു സുഹൃത്ത് അവരുടെ സുഹൃത്തിനുണ്ടായ അനുഭവത്തെക്കുറിച്ച്‌ പറഞ്ഞവയുമ്മാണ്. ബാക്കിയുള്ളവ നേരിട്ടു കണ്ടതോ വ്യക്തികള്‍ തന്നെ എന്നോട് നേരിട്ടു പറഞ്ഞതോ ആണ്.

ഇവരെല്ലാം കൂടി സാഹിത്യലോകം- സാംസ്‌കാരിക ലോകം മുച്ചൂടും നശിപ്പിക്കുകയാണ്. മീ റ്റൂ പറഞ്ഞ പെണ്‍കുട്ടികളെല്ലാം ചീത്തയോ പോക്കുകേസ്സുകളോ ആയി മാറ്റുന്നതില്‍ ഇത്തരക്കാരും സംഘങ്ങളും പലപ്പോഴും വിജയിക്കുന്നുണ്ട്. പരാതി കൊടുത്താല്‍ പൊലീസ്സുകാര്‍ക്ക് ഇത്രേ ഉള്ളൂ ഒന്നു അമ്മിഞ്ഞയില്‍ പിടിച്ചല്ലേ ഉള്ളൂ എന്നു നിസ്സാരവത്കരിക്കലാണ്. നിയമത്തിന്റെ ചുറ്റിക്കലും ക്രമവുമാകുമ്ബോഴേയ്ക്കും ടോര്‍ച്ചര്‍ താങ്ങാനാവാതെ മനുഷ്യര്‍ വിട്ടുപോകുകയാണ്. എതിര്‍ശബ്ദമുയര്‍ത്തിയ സ്ത്രീയെ ഉപദ്രവിക്കാനുള്ള ശ്രമങ്ങളാണ്.

ഇവരുടെയൊക്കെ എഴുത്തിലൂടെയും കവിതകളിലൂടെയും വഴുവഴുക്കുന്നതും അറപ്പിക്കുന്നതുമായ എന്തോ ഒഴുകുന്നുണ്ട്. ഇവരുടെ വാക്കുകളില്‍ മലിനമാംസകാരിയായ കുരിശുകള്‍ ഒട്ടിനില്‍ക്കുന്നുണ്ട്. ആരും ഞങ്ങളെ ഒന്നും ചെയ്യില്ല. ഇതെല്ലാം ഞങ്ങള്‍ക്ക് പൊന്‍ തൂവലാണ് എന്ന വിജയ്ബാബുധാര്‍ഷ്ട്യം സദാ കൊമ്ബല്ലിളിക്കുന്നുണ്ട്. എത്ര ചര്‍ദ്ദിച്ചാലും പോകാത്ത ജുഗുപ്സ നിങ്ങളെപ്രതി മനസ്സില്‍ കെട്ടി നില്‍ക്കുന്നു. എത്ര ഓക്കാനിച്ചാലും പോകാത്ത കൃഷ്ണപക്ഷവെളുകച്ചിരികളില്‍ ചെന്നായ് വായെന്നോനം ഉമിനീരൊഴുകുന്നത് ഭയപ്പെടുത്തുന്നുണ്ട്.

പെണ്‍കുട്ടികളും സ്ത്രീകളും എഴുതിക്കോട്ടെ. ആയിരക്കണക്കിനു പ്രശനങ്ങളില്‍ നിന്നു കൊണ്ട്, പതിനായിരം പ്രതിസന്ധികളെ നേരിട്ടുകൊണ്ട് അടുക്കള ചുമന്നും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ പട്ടിയെപ്പോലെ പേറിയും ഗതികെട്ടാണ് ഞങ്ങള്‍ എഴുതുന്നത്. കവിത്തന്തമാരും അവതാരികാകൃഷ്ണന്മാരും രതിയധ്യാപകരും ഞങ്ങള്‍ക്ക് തന്തത്താഴ് പണിയേണ്ടതില്ല. നിങ്ങളുടെയൊന്നും ഔദാര്യമോ ഓശാരമോ ഇല്ലാതെ തന്നെ വളരാനും എഴുതാനും ഞങ്ങള്‍ക്ക് ആര്‍ജ്ജവമുണ്ട്.

സാംസ്‌കാരിക പ്രവര്‍ത്തകരോട് ഒരു അഭ്യര്‍ത്ഥന ദയവു ചെയ്ത് ഇത്തരം ആളുകളിരിക്കുന്ന വേദിയില്‍ നിന്നും എന്നെ ഒഴിവാക്കുക. ഗവണ്മെന്റിനോട് യൂറോപ്യന്‍ രാജ്യങ്ങളിലെ പോലെ പോണ്‍ ഹബ്ബുകളും പിഗാളുകളും പണിയുകയും രത്യുപകരണങ്ങള്‍ നിയമവിധേയമാക്കുകയും ചെയ്യുകകോഴിത്തന്തമാരെ ദയവ് ചെയ്ത് സ്ത്രീകളെ വളര്‍ത്താന്‍ വരല്ലെ. തളര്‍ത്താനും ഞങ്ങളെങ്ങനെയും ജീവിച്ചു പോയ്ക്കോട്ടെ.”- ഇങ്ങനെയാണ് ഇന്ദുമേനോന്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഈ പോസ്റ്റിനെ തുടര്‍ന്ന സാഹിത്യ ലോകത്തെ മീ ടുവിനെ കുറിച്ചുള്ള വലിയ ചര്‍ച്ചകളാണ് ഫേസ്‌ബുക്കില്‍ നടക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് വിനിതാ ആക്റ്റീവിസ്റ്റുകള്‍ പറയുന്നത്.

എഴുത്തുകാരന്‍ വി ആര്‍ സുധീഷ് ഭീഷണിപ്പെടുത്തിയെന്നും സത്രീത്വത്തെ അപമാനിച്ചുവെന്നുമുള്ള യുവ പ്രസാധാക ഹഹനാസിന്റെ ആരോപണത്തോടെയാണ് പ്രശ്നത്തിന് തുടക്കം. ഈ പരാതിയില്‍ പൊലീസ് സുധീഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരിക്കയാണ്. അതിഗുരുതരമായ ആരോപണങ്ങളാണ് ഷഹനാസ് സുധീഷിനെതിരെ ഉന്നയിച്ചരിക്കുന്നത്. സ്വന്തം കുഞ്ഞിനെ പോലെ തോന്നേണ്ട സ്വന്തം വിദ്യാര്‍ത്ഥികളെ പോലും മലിനപ്പെടുത്തിയ ഇയാള്‍ സാമൂഹിക നാശമാണെന്നാണ് ഷഹനാസ് ആരോപിക്കുന്നത്. പതിനായിരത്തെട്ട് കാമുകിമാരില്‍ ഒരാളാകാന്‍ തയാറാകാത്തതുകൊണ്ടാണോ തന്നെ ദ്രോഹിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു. ഉച്ചക്ക് ഊണുകഴിക്കാനായി വീട്ടിലേക്ക് വിളിപ്പിച്ച്‌ കെണിയിലാക്കുയാണ് സുധീഷിന്റെ രീതിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അപവാദപ്രചചരണം നടത്തിയയെന്ന് ആരോപിച്ച്‌ ഷഹനാസിനെതിരെ വി ആര്‍ സുധീഷ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. തെറ്റായ ആരോപണങ്ങള്‍ പിന്‍വലിച്ച്‌ സാമൂഹ്യമാധ്യമങ്ങളിലൂടെ 15 ദിവസത്തിനുള്ളില്‍ മാപ്പുപറയണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. 25 ലക്ഷം രൂപ മാനനഷ്ടമായി നല്‍കണമെന്നും അഡ്വക്കേറ്റ് പി രാജേഷ് കുമാര്‍ മുഖേന നല്‍കിയ വക്കീല്‍ നോട്ടീസില്‍ വി ആര്‍ സുധീഷ് ആവശ്യപ്പെടുന്നു.

ഇതേ തുടര്‍ന്നാണ് സാംസ്‌കാരിക നായകര്‍ നടത്തുന്ന സ്ത്രീ പീഡനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായത്. നിരവധി സ്ത്രീകള്‍ക്കെതിരെ സുധീഷ് ലൈംഗികാതിക്രമം നടത്തിയതിന്റെ വിവരങ്ങള്‍ ഷഹനാസ് തന്റെ ഫേസ്‌ബുക്കിലുടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ സുധീഷ് ശ്രീകൃഷ്ണനെപ്പോലെയാണെന്ന് പറഞ്ഞ് അതിക്രമത്തെ ന്യായീരിക്കാന്‍ ശ്രമിക്കയാണ് കവി വി ടി ജയദേവനെപ്പോലുള്ളവര്‍ ചെയ്തത്.

അപ്പോള്‍ ജയദേവന്‍ മോശമായി ഫോണിലൂടെ പെരുമാറിയതും, ലൈംഗികച്ചുവയോടെ സംസാരിച്ചതും ചൂണ്ടിക്കാട്ടി ഒരു വനിതാ ആക്റ്റീവിസ്റ്റ് ജയദേവന് എതിരെയും മീ ടു ആരോപണം ഉന്നയിച്ചു. ഇതേതുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ നടക്കവേയാണ് വന്ദ്യവയോധികാനായ സിവിക്ക് ചന്ദ്രനെതിരെയും ആരോപണം ഉയരുന്നത്. ഒറ്റപ്പെടുന്ന സ്ത്രീകളെ സ്നേഹ വാത്സല്യങ്ങളാല്‍ ചേര്‍ത്തുപിടിച്ച്‌ വിശ്വാസം നേടി പറഞ്ഞുപറ്റിച്ച്‌ നിര്‍ബന്ധിച്ച ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണ് സിവിക്കിന്റെ രീതി എന്നാണ് വിമര്‍ശനം. സവിക്ക് അഡ്‌മിനായ ‘നിലാനടത്തം’ വാട്ട്സ്‌ആപ്പ് ഗൂപ്പില്‍ അംഗമായിരുന്ന കവയത്രി കൂടിയായ യുവതിയാണ് ആരോപണം ഉന്നയിക്കുന്നത്.

‘നിലാനടത്തം’ വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ തന്നെയാണ്, ഇതു സംബന്ധിച്ച്‌ യുവതി കുറിപ്പിട്ടത്. ഇതോടെ ഈ ഗ്രൂപ്പ് പിരിച്ചുവിടുകയാണ് അഡ്‌മിന്മാര്‍ ചെയ്തത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തന്നെ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താന്‍ അത്രയേറെ വിശ്വസിച്ച മനുഷ്യരില്‍ നിന്നുണ്ടായ തിക്താനുഭവം തന്നെ കനത്ത ആഘാതത്തിലാഴ്‌ത്തിയെന്നും യുവതി പറയുന്നു. പരസ്പര സമ്മതമില്ലാതെ താത്പര്യമില്ലാത്ത ഒരാളോട് നിരന്തരം ലൈംഗികമോഹം പ്രകടിപ്പിക്കുന്നതും പ്രലോഭിപ്പിക്കുന്നതും അതിക്രമം തന്നെയാണെന്ന് യുവതി കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഇതേതുടര്‍ന്ന് തങ്ങളുടെ എഡിറ്റര്‍ക്കെതിരായ പരാതി പരിശോധിക്കുമെന്ന് പാഠദേദം മാസികയും അറിയിച്ചിരുന്നു.