
കൊച്ചി: കൊച്ചി കോർപ്പറേഷന്റെ 20 രൂപയുടെ സമൃദ്ധി ഊണ് എല്ലാവർക്കും പരിചിതമാണ്.
എന്നാല്‍ ഇപ്പോള്‍ സമൃദ്ധിക്ക് പുറമേ വിശക്കുന്നവർക്ക് കരുതലായി കോർപറേഷൻ്റെ ആദ്യ ഇന്ദിര കാൻ്റീനും പ്രവര്‍ത്തനം ആരംഭിച്ചു. പാചകവാതക ക്ഷാമത്തെ തുടർന്ന് ഹോട്ടലുകള്‍ പൂട്ടുന്ന സാഹചര്യത്തിലാണ് സാധാരണക്കാർക്ക് താങ്ങായി ഇന്ദിര കാന്റീനിന്റെ ആദ്യ ഔട്ട്ലെറ്റ് ആരംഭിച്ചിരിക്കുന്നത്.
കയ്യില്‍ 50 രൂപയുണ്ടെങ്കില്‍ കൊച്ചിയില്‍ ഒരു ദിവസം മൂന്ന് നേരത്തെയും വിശപ്പകറ്റാം. ഇന്ദിര കാന്റീനില്‍ നിന്നും രാവിലെ 10 രൂപക്ക് പ്രഭാത ഭക്ഷണവും 30 രൂപയ്ക്ക് ഉച്ചഭക്ഷണവും 10 രൂപക്ക് അത്താഴവും ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചി കോർപറേഷൻ്റെ ഇടപ്പള്ളി സോണല്‍ ഓഫീസ് പരിസരത്ത് ആരംഭിച്ച ആദ്യ ഔട്ട്ലെറ്റ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്തിനാകെ മാതൃകയാക്കാവുന്ന പദ്ധതിയാണിതെന്ന് വി.ഡി സതീശന്‍ പറഞ്ഞു.



