സ്വാതന്ത്ര്യദിനത്തില്‍ സ്കൂള്‍ അസംബ്ലിയില്‍ ആലപിച്ചത് ആര്‍എസ്‌എസ് ഗീതം; വിവാദമായതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വിശദീകരണം തേടി

Spread the love

പുറത്തൂർ: സ്വാതന്ത്ര്യദിനത്തില്‍ സ്കൂള്‍ അസംബ്ലിയില്‍ ദേശഭക്തിഗാനമായി ആർഎസ്‌എസിന്റെ ഗീതം ആലപിച്ചതു വിവാദമായി.

ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയല്‍ ഹയർസെക്കൻഡറി സ്കൂളി(കെഎച്ച്‌എംഎച്ച്‌എസ്‌എസ്)ലെ കുട്ടികള്‍ ഓഗസ്റ്റ് 15ന് സ്കൂള്‍ അസംബ്ലിയിലാണ് ഗാനം ആലപിച്ചത്.
ആർഎസ്‌എസ് ശാഖകളില്‍ പാടുന്ന ഗണഗീതത്തില്‍ ഉള്‍പ്പെടുന്ന ‘പരമപവിത്രമതാമീ മണ്ണില്‍’ എന്നു തുടങ്ങുന്ന ഗാനമാണ് ആറു പെണ്‍കുട്ടികള്‍ ചേർന്ന് പാടിയത്.

ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. സ്കൂള്‍ അധികൃതർ ഡിഡിഇയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ ഗാന്ധിദർശൻ ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകന് ശ്രദ്ധക്കുറവ് സംഭവിച്ചിട്ടുണ്ടെന്ന പരാമർശമുണ്ട്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിശദീകരണം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാതന്ത്ര്യദിനാഘോഷം സ്കൂളില്‍നിന്നുതന്നെ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച ആർഎസ്‌എസുമായി ബന്ധപ്പെട്ട ഒരു ഫെയ്സ്ബുക്ക് പേജില്‍ ഇത് ചേർത്തതോടെയാണ് വിവാദമായത്.

സാമൂഹികമാധ്യമങ്ങളില്‍ സംഗതി വിവാദമായതോടെ ചൊവ്വാഴ്ച ഡിവൈഎഫ്‌ഐ, മുസ്ലിംലീഗ്, കോണ്‍ഗ്രസ്, എസ്ഡിപിഐ പ്രവർത്തകർ സ്കൂളിലെത്തി പ്രതിഷേധിച്ചു.