സ്വാതന്ത്ര്യ ദിനത്തിൽ കോട്ടയം പോലീസ് മൈതാനിയിൽ നടന്ന പരേഡിൽ സിഎംഎസ് കോളേജ് എൻ.സി.സി യൂണിറ്റിന് ഒന്നാം സ്ഥാനം

Spread the love

കോട്ടയം: ഭാരതത്തിന്റെ 79ാം സ്വാതന്ത്ര്യദിനം സി.എം.എസ് കോളേജ് എൻ.എൻ.എസ് യൂണിറ്റ് വിപുലമായി ആഘോഷിച്ചു. കോട്ടയം പോലീസ് മൈതാനിയിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ എൻ.സി.സി സീനിയർ ഡിവിഷൻ വിഭാഗത്തിൽ സി.എം.എസ് കോളേജ് എൻ.സി.സി യൂണിറ്റ് ( എസ്. ഡബ്ല്യൂ കണ്ടിജന്റ് ) ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യാതിഥിയായി. മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി. സി.എം.എസ് കോളേജിലും സ്വാതന്ത്രദിന പരിപാടികൾ സംഘടിപ്പിച്ചു. കോളേജ് എൻ.സി.സി, എൻ.എസ്. എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ അഞ്ചു ശോശൻ ജോർജ് പതാക ഉയർത്തി. കൂടാതെ ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി എൻ.സി.സി യൂണിറ്റ് സംഘടിപ്പിച്ച സൈക്കിൾ റാലി പ്രിൻസിപ്പൽ ഫ്ലാഗ് ഓഫ്‌ ചെയ്തു.