play-sharp-fill
കര്‍ഷകര്‍, ഖാദി തൊഴിലാളികള്‍, നഴ്‌സുമാര്‍, മത്സ്യത്തൊഴിലാളികള്‍, ഒപ്പം സെന്‍ട്രല്‍ വിസ്‌ത നിര്‍മ്മാണത്തില്‍ പങ്കെടുത്തവരും; ചെങ്കോട്ടയില്‍ മോദി ദേശീയപതാകയുയര്‍ത്തുന്നത് കാണാന്‍ എത്തുന്ന അതിഥികള്‍ ഇവര്‍

കര്‍ഷകര്‍, ഖാദി തൊഴിലാളികള്‍, നഴ്‌സുമാര്‍, മത്സ്യത്തൊഴിലാളികള്‍, ഒപ്പം സെന്‍ട്രല്‍ വിസ്‌ത നിര്‍മ്മാണത്തില്‍ പങ്കെടുത്തവരും; ചെങ്കോട്ടയില്‍ മോദി ദേശീയപതാകയുയര്‍ത്തുന്നത് കാണാന്‍ എത്തുന്ന അതിഥികള്‍ ഇവര്‍

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 77ാം വാര്‍ഷികം ആഘോഷിക്കുകയാണ് നാളെ.

സ്വാതന്ത്ര്യദിനത്തിലെ സുപ്രധാന പരിപാടിയായ ഡല്‍ഹി ചെങ്കോട്ടയിലെ ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങില്‍ ഇത്തവണ പങ്കെടുക്കുക 1800 വിശിഷ്‌ട അതിഥികളാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ദൃക്‌സാക്ഷികളാകുന്ന ഈ അതിഥികളില്‍ സാധാരണക്കാര്‍ മുതല്‍ പ്രൊഫഷണലുകള്‍ വരെയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ജൻഭാഗിദാരി’ (ജനപങ്കാളിത്തം) അനുസരിച്ചാണ് ഈ 1800 അതിഥികളെ ക്ഷണിച്ചതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. 660 ഊര്‍ജസ്വലമായ ഗ്രാമങ്ങളെ പ്രതിനിധീകരിച്ച്‌ 400 ഗ്രാമ മുഖ്യന്മാരും പ്രധാനമന്ത്രി കിസാൻ യോജനയുടെ ഭാഗമായ 250 കര്‍ഷകരും ഇതിനൊപ്പമുണ്ട്. കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ഭാഗമായ അൻപത് പേര്‍, സെൻട്രല്‍ വിസ്‌ത പദ്ധതിയുടെ ഭാഗമായ 50 ജോലിക്കാര്‍, അൻപത് ഖാദി തൊഴിലാളികള്‍, അതിര്‍ത്തിയില്‍ നി‌ര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടവര്‍ എന്നിവരും ക്ഷണിക്കപ്പെട്ടവരില്‍ പെടുന്നു.

ഇവരെക്കൂടാതെ പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകര്‍, നഴ്‌സുമാര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരടക്കം രാജ്യം 77ാം സ്വാതന്ത്ര്യദിനത്തിലേക്ക് കടക്കുന്നതിന് ദൃക്‌സാക്ഷികളാകും. രാജ്യതലസ്ഥാനത്തെ നാഷണല്‍ വാര്‍ മെമ്മോറിയലും ഇവര്‍ സന്ദര്‍ശിക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളെ തുടര്‍ന്ന് ദേശീയ തലസ്ഥാനമാകെ ത്രിവര്‍ണ നിറങ്ങളാല്‍ അലങ്കരിച്ചിരിക്കുകയാണ്. കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനം. രാവിലെ 7.30നാണ് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ത്രിവര്‍ണ പതാക ഉയര്‍ത്തുക.