
വെറും മൂന്നു ചിത്രങ്ങൾകൊണ്ട് മലയാള സിനിമയില്‍ തന്റേതായൊരു സ്ഥാനം നേടിയെടുത്ത സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. മോഹൻലാലിനെ നായകനാക്കി തരുൺ ഒരുക്കിയ തുടരും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് മുന്നേറിയത്.
ഈ ചിത്രത്തിന്റെ വിജയം തരുണിന് വലിയ സന്തോഷം നല്‍കിയതിനു പിന്നാലെ മറ്റൊരു വലിയ അംഗീകാരവും എത്തിയിരിക്കുകയാണ്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ‘അറ്റ് ഹോം റിസപ്ഷന്‍’ എന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹത്തിന് ഔദ്യോഗികമായി ക്ഷണം ലഭിച്ചിരിക്കുന്നത്. ഈ സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ തരുണ്‍ തന്നെയാണ് പങ്കുവച്ചത്.
നമ്മുടെ സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ്-ഹോം റിസപ്ഷനിലേയ്ക്ക് ഇന്ത്യയുടെ പ്രസിഡന്റ് ദ്രൗപതി മുര്‍മു എന്നെ ക്ഷണിച്ചിരിക്കുന്നു. ഇതൊരു ബഹുമതിയായി കരുതുന്നുവെന്നും അദ്ദേഹം കുറിച്ചു. നിരവധി പേരാണ് വിവരമറിഞ്ഞ് അഭിനന്ദനങ്ങളുമായെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group