play-sharp-fill
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് ലഖ്നൗവില്‍ തുടക്കം; സീനിയര്‍ താരങ്ങള്‍ സ്‌ക്വാഡിലില്ലെങ്കിലും ഏകദിന പരമ്പര നേടാമെന്ന പ്രതീക്ഷയില്‍ ധവാനും കൂട്ടരും

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് ലഖ്നൗവില്‍ തുടക്കം; സീനിയര്‍ താരങ്ങള്‍ സ്‌ക്വാഡിലില്ലെങ്കിലും ഏകദിന പരമ്പര നേടാമെന്ന പ്രതീക്ഷയില്‍ ധവാനും കൂട്ടരും

സ്വന്തം ലേഖകന്‍

ലഖ്നൗ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് ലഖ്നൗവില്‍ തുടക്കമാവും. സഞ്ജു സാംസണ്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ചഹര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, രവി ബിഷ്‌ണോയി തുടങ്ങിയവര്‍ ടീമിലുണ്ട്. രോഹിത് ശര്‍മ്മയും വിരാട് കോലിയുമടക്കമുള്ളവര്‍ ട്വന്റി 20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനാല്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റന്‍. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക.

ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ വ്യക്തമാക്കി. യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാന്‍ മികച്ച അവസരമാണ് ഈ പരമ്പരയെന്നും ധവാന്‍ പറഞ്ഞു.ഏകദിന പരമ്പരയ്ക്കായി 16 അംഗ ടീമിനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. രജത് പടിദാര്‍, മുകേഷ് കുമാര്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ന്യൂസിലന്‍ഡ് എയ്ക്കെതിരെ റണ്ണൊഴുക്കിയതിന്റെ കരുത്തിലാണ് സഞ്ജു സാംസണ്‍. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ടി20 പരമ്പര നേരത്തെ ഇന്ത്യ നേരത്തെ 2-1ന് സ്വന്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍,(വൈസ് ക്യാപ്റ്റന്‍), രജത് പടിദാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഷഹ്ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയി, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.