video
play-sharp-fill

Saturday, May 24, 2025
HomeMainറൺ മഴ പെയ്യിക്കാൻ ഇന്ത്യ -ഓസ്ട്രേലിയ ട്വന്റി 20 മത്സരം ഇന്ന് കാര്യവട്ടത്ത്; മലയാളി ആരാധകരുടെ...

റൺ മഴ പെയ്യിക്കാൻ ഇന്ത്യ -ഓസ്ട്രേലിയ ട്വന്റി 20 മത്സരം ഇന്ന് കാര്യവട്ടത്ത്; മലയാളി ആരാധകരുടെ നെഞ്ചത്തടിച്ചു മഴ ഭീഷണി .

Spread the love

 

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം : രണ്ടാം ട്വന്റി 20 മത്സരം ഇന്ന് രാത്രി കാര്യവട്ടം ഗ്രീൻ ഫീൽഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും . അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ആദ്യ മത്സരത്തിലെ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത് . ക്യാപ്റ്റൻ സൂര്യ കുമാർ യാദവിന്റെ ഫോം ടീമിന് കരുത്തു കൂട്ടുന്നു. രാത്രി ഏഴു മണിക്കാണ് മത്സരം .

 

കാലാവസ്ഥ പ്രതികൂലമായാൽ ആരാധകർ നിരാശരാകേണ്ടി വരും. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ഗ്രൗണ്ടിൽ മഴ പെയ്തിരുന്നു . ഓസ്‌ട്രേലിയൻ ടീം പരിശീലനം പാതിവഴിയിലാക്കി മടങ്ങി. മഴക്കു ശേഷം ടീം ഇന്ത്യ പരിശീലനം നടത്തി. വരും മണിക്കൂറിൽ മഴ പെയുമെങ്കിലും ഒരു മണിക്കൂറിൽ കൂടുതൽ മഴ പെയ്യില്ല എന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ. മഴ പെയ്താലും മത്സരം ഉപേക്ഷിക്കേണ്ടി വരില്ല എന്നും ഗ്രൗണ്ടിലെ വെള്ളം ഒഴുക്കിവിടാനുള്ള സൗകര്യം ഉണ്ടെന്നും കെ.സി.എ പറഞ്ഞു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആസ്ട്രേലിയക്കെതിരെ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്ബരയില്‍ ആദ്യ മത്സരത്തിലെ തകര്‍പ്പൻ ജയവുമായാണ് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തിലെ യുവ ഇന്ത്യ ഞായറാഴ്ച ഗ്രീൻഫീല്‍ഡില്‍ ഇറങ്ങുക. വിശാഖപട്ടണത്ത് നടന്ന ആദ്യമത്സരത്തില്‍ ആസ്ട്രേലിയ ഉയര്‍ത്തിയ 208 റണ്‍സ് ഒരു പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ട്വന്‍റി20 ലോകകപ്പിന് മുന്നോടിയായി ഏഷ്യൻ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീം അംഗങ്ങള്‍ക്ക് കൂടുതല്‍ മത്സരങ്ങള്‍ നല്‍കാനുള്ള ശ്രമത്തിലാണ് ടീം മാനേജ്മെന്‍റ്.

 

അതിനാല്‍ ആദ്യമത്സരത്തിലെ 11അംഗ സംഘത്തെതന്നെയാകും രണ്ടാം മത്സരത്തിലും കോച്ച്‌ വി.വി.എസ്. ലക്ഷ്മണ്‍ ഇറക്കുക. അതേസമയം, ആസ്ട്രേലിയൻ നിരയില്‍ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments