വോട്ടിംഗ് മെഷീനിൽ ദേശീയ പാർട്ടി സ്ഥാനാർഥിയുടെ പേര് ആദ്യം വന്നില്ല ; റാന്നിയിൽ എൽഡിഎഫ്-യുഡിഎഫ് തർക്കം;ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പേര് ആദ്യം വരാത്തതിലാണ് തർക്കം

Spread the love

പത്തനംതിട്ട: വോട്ടിംഗ് മെഷീനിൽ ദേശീയ പാർട്ടി സ്ഥാനാർഥിയുടെ പേര് ആദ്യം വരാത്തതിൽ റാന്നിയിൽ എൽഡിഎഫ്-യുഡിഎഫ് തർക്കം.

video
play-sharp-fill

വോട്ടിങ് മെഷീനിൽ ആദ്യം കേരള കോൺഗ്രസ് എം സ്ഥാനാർഥി പ്രമോദ് നാരായണന്റെ പേര് വന്നതിനെതിരെയാണ് തർക്കം ഉണ്ടായത്. എന്നാൽ ദേശീയ പാർട്ടികളുടെ പേരുകൾ ആദ്യം വരണമെന്നാണ് ചട്ടമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തെത്തി.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി പഴകുളം മധുവിന്റെ പേര് ആദ്യം വരാത്തതിലാണ് തർക്കം ഉണ്ടായത്. അതേസമയം കോൺഗ്രസിന്റെ ആവശ്യം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ പരാതികളുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group