video
play-sharp-fill

വേനൽ കടുക്കുന്നു, സൂര്യതാപത്തിനൊപ്പം കരുതിയിരിക്കണം നിർജലീകരണവും ; വേനൽക്കാലത്ത് ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വേനൽ കടുക്കുന്നു, സൂര്യതാപത്തിനൊപ്പം കരുതിയിരിക്കണം നിർജലീകരണവും ; വേനൽക്കാലത്ത് ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : സംസ്ഥാനത്ത് പല ജില്ലകളിലും വേനൽചൂട് കടുക്കുകയാണ്. ചൂട് വർദ്ധിക്കുന്നതിനൊപ്പം സൂര്യതാപത്തിനൊപ്പം നിർജലീകരണം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്. അമിതമായ ചൂടിൽ വിയർപ്പിലൂടെ ജലാംശവും സോഡിയം, പൊട്ടാസ്യം എന്നീ ധാതുക്കളും നഷ്ടപ്പെട്ട് കടുത്ത തളർച്ച ഉണ്ടാക്കുന്ന അവസ്ഥയാണ് നിർജലീകരണം.

തളർച്ചയും ക്ഷീണവും ഏറുന്നത് കുഴഞ്ഞുവീഴുന്നതിനും ഇടയാക്കിയേക്കാം. കൂടുതൽ നേരം വെയിലേറ്റു വീണുകിടന്നാൽ ജീവൻ നഷ്ടപ്പെടാൻ വരെ സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രയിലോ മറ്റു തിരക്കുകളിലോ ആണെങ്കിലും ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പോംവഴി. വെളളം കയ്യിൽ കരുതാൻ മറക്കരുത്. വെള്ളത്തിന് പുറമെ ദാഹമകറ്റാൻ മോരു വെള്ളം, കരിക്കൻ വെള്ളം, നേർത്ത പഴച്ചാറ് എന്നിവയും ആകാം.

ദിവസവും 12 ,15 ഗ്ലാസ് വെള്ളം കുടിക്കണം. (വൃക്ക രോഗം പോലുള്ള അസുഖ ബാധിതർ ഡോക്ടർ നിർദേശിക്കുന്ന അളവിൽ). തണുത്ത കോളകളും മറ്റു സോഫ്റ്റ് ഡ്രിങ്കുകളും ആശ്വാസകരമായി തോന്നുമെങ്കിലും പരമാവധി ഒഴിവാക്കുന്നതായിരിക്കും നല്ലത്. പകരം കൂടുതൽ ഉപ്പോ പഞ്ചസാരയോ ചേർക്കാത്ത നാരങ്ങാവെള്ളം, ഗ്രീൻ ടീ എന്നിവ ധാരാളമായി കഴിക്കാം.

ചായ, കാപ്പി എന്നിവയുടെ അളവു കുറയ്ക്കണം. ഇടവേളകളിൽ പഴച്ചാറ് ആകാം. ചൂടിൽ നിന്നു ശമനം നേടാൻ ഐസ്‌ക്രീമിനെ ആശ്രയിക്കുന്നതു നിർജലീകരണം തടയില്ലെന്നു മാത്രമല്ല, കൊഴുപ്പിന്റെ വർദ്ധിപ്പിക്കുകയും ചെയ്യും. വേനൽക്കാലത്ത് ദഹന പ്രക്രിയ മന്ദീഭവിക്കുന്നതിനാൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം. പകരം ആവിയിൽ വേവിച്ച ഭക്ഷണങ്ങൾക്ക് മുൻഗണന നൽകുന്നതായിരിക്കും ശരീരത്തിന് നല്ലത്.