
പാൻക്രിയാസില്‍ അനിയന്ത്രിതമായ കോശവളർച്ച ഉണ്ടാകുന്ന അവസ്ഥയാണ് പാൻക്രിയാറ്റിക് ക്യാൻസർ. അമിത മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ തുടങ്ങിയവ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു.
പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
അടിവയറ്റിലെ മുകള്‍ ഭാഗത്ത് സ്ഥിരമായ വേദന പാൻക്രിയാറ്റിക് ക്യാൻസറിൻ്റെ സൂചനയാകാം. തുടർച്ചയായി പുറംവേദന ഉണ്ടാകുന്നതും ചിലപ്പോള്‍ പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ ലക്ഷണമാകാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലുകളിലെ നീരും വേദനയും പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ സൂചനയാകാം.
ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുന്നത് പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ സൂചനയാകാം.
മഞ്ഞപ്പിത്തം അല്ലെങ്കില്‍ ചർമ്മത്തില്‍ കാണപ്പെടുന്ന മഞ്ഞനിറം, കണ്ണുകളിലെ മഞ്ഞ നിറം തുടങ്ങിയവ പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങളാണ്.
ഭക്ഷണം കഴിച്ചയുടൻ ഓക്കാനവും ഛർദിയും അനുഭവപ്പെടുന്നതും ഒരു ലക്ഷണമാകാം. സ്ഥിരമായുള്ള ദഹനക്കേട്, ഭക്ഷണം കഴിച്ചതിന് ശേഷം വയറിനുള്ളില്‍ അസ്വസ്ഥത തുടങ്ങിയവയൊക്കെ സൂചനയാകാം.
മലവിസർജ്ജനത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും, മലബന്ധവും മലത്തില്‍ നിറം മാറ്റം കാണുന്നതും പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
ചിലരില്‍ ഒരു കാരണവുമില്ലാതെ പെട്ടെന്നുണ്ടാകുന്ന പ്രമേഹവും അത് നിയന്ത്രിക്കാന്‍ കഴിയാത്തതും പാൻക്രിയാറ്റിക് ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഭക്ഷണത്തോട് പെട്ടെന്നുള്ള താല്‍പ്പര്യമില്ലായ്മ, അമിത ക്ഷീണം, തളര്‍ച്ച, ബലഹീനത തുടങ്ങിയവയൊക്കെ ഇതുമൂലമുണ്ടാകാം.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക



