‘പെൻഷൻ പറ്റുന്ന ലക്ഷക്കണക്കിനാളുകൾ കേരളത്തിലുണ്ട്, മരണസംഖ്യ വളരെക്കുറവാണ്, പെൻഷൻ കൊടുക്കാതിരിക്കാൻ പറ്റുമോ?’; മന്ത്രി സജി ചെറിയാന്റെ പരാമർശം വിവാദത്തിൽ

Spread the love

ആലപ്പുഴ: സംസ്ഥാനത്ത് മരണസംഖ്യ കുറയുന്നത് പെൻഷൻബാധ്യത കൂട്ടിയെന്ന് പരോക്ഷമായി സൂചിപ്പിച്ച് മന്ത്രി സജി ചെറിയാൻ. കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപവത്കരണയോഗം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

video
play-sharp-fill

ജീവനക്കാരുടെ ശമ്പളം, പെൻഷൻ, ക്ഷേമപെൻഷൻ തുടങ്ങി സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക ബാധ്യതകൾ വിവരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

‘പെൻഷൻ പറ്റുന്ന ലക്ഷക്കണക്കിനാളുകൾ കേരളത്തിലുണ്ട്. ‘മരണസംഖ്യ വളരെക്കുറവാണ്. എല്ലാവരും മരിക്കണമെന്നല്ല പറഞ്ഞതിൻ്റെ അർത്ഥം. പെൻഷൻ കൊടുക്കാതിരിക്കാൻ പറ്റുമോ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യപരിപാലനത്തിൽ കേരളം ഒന്നാമതാണ്. അതും പ്രശ്‌നമാണ്. ജനിക്കുന്നതു മാത്രമല്ല, മരിക്കുന്നതും വളരെക്കുറവാണ്. 80, 90, 95, 100 വയസ്സുവരെ ജീവിക്കുന്നവരുണ്ട്.

94 വയസ്സായ എന്റെ അമ്മയും പെൻഷൻ വാങ്ങുന്നുണ്ട്. എന്തിനാണ് നിങ്ങൾക്കു പെൻഷനെന്ന് ഞാൻ ചോദിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു.