സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; വില വർധന തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. വില വർധന തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പ്രാബല്യത്തില്‍ വരുമെന്നാണ് മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കിയത്.

video
play-sharp-fill

പാല്‍വിലയില്‍ ചെറിയ തോതിലുള്ള വർധനവാണ് പരിഗണിക്കുന്നത്. വിദഗ്ധ സമിതി ഇതിനായി ശുപാർശ സമർപ്പിച്ചിട്ടുണ്ട്.

മില്‍മ ആവശ്യപ്പെട്ടാല്‍ സർക്കാർ വിഷയത്തെ വിശദമായി പരിശോധിച്ച്‌ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. എത്ര രൂപയാണ് ലിറ്ററിന് വർധിപ്പിക്കുമെന്നത് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group