ഡോക്ടർ പഠനം സ്വപ്നം കാണുന്നവർക്ക് സന്തോഷവാർത്ത; സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകൾ വർദ്ധിപ്പിച്ചു

Spread the love

സംസ്ഥാനത്ത്‌ എംബിബിഎസ് പഠനം സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് ഒരു സന്തോഷവാർത്ത. നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ അനുമതിയോടെ ഏഴ് സ്വകാര്യ മെഡിക്കൽ കോളേജുകളിൽ 500 അധിക എംബിബിഎസ് സീറ്റുകൾ കൂടി അനുവദിച്ചു. ഇതോടെ ഈ അധ്യയന വർഷം കേരളത്തിൽ 500 പുതിയ വിദ്യാർത്ഥികൾക്ക് കൂടി മെഡിക്കൽ പ്രവേശനം നേടാനാകും.

സംസ്ഥാനത്തെ ഏഴ് പ്രമുഖ സ്വകാര്യ മെഡിക്കൽ കോളേജുകളിലാണ് പുതിയ സീറ്റുകൾ അനുവദിച്ചത്. തൃശ്ശൂരിലെ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, മലബാർ മെഡിക്കൽ കോളേജ്, ട്രാവൻകൂർ മെഡിക്കൽ കോളേജ്, അൽ അസർ മെഡിക്കൽ കോളേജ്, എസ്‌യുടി മെഡിക്കൽ കോളേജ്, പികെ ദാസ് മെഡിക്കൽ കോളേജ്, കേരള മെഡിക്കൽ കോളേജ് എന്നീ സ്ഥാപനങ്ങളിലാണ് സീറ്റുകൾ വർധിപ്പിച്ചത്.

നേരത്തെ, സർക്കാർ മെഡിക്കൽ കോളേജുകളിൽ 100 സീറ്റുകൾ കൂടി വർധിപ്പിച്ചിരുന്നു. ഈ 100 സീറ്റുകളും പുതിയതായി അനുവദിച്ച 500 സീറ്റുകളും ഉൾപ്പെടെ ഈ വർഷം ആകെ 600 എംബിബിഎസ് സീറ്റുകളാണ് സംസ്ഥാനത്ത് വർധിച്ചത്.പിസി ന്യൂസ്‌,
എംബിബിഎസ് സീറ്റുകളുടെ എണ്ണം 5155 ആയി ഉയർന്നു. ഈ വർഷം നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഈ അധിക സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള അവസരം ലഭിക്കും. ഈ സീറ്റ് വർധനവ് കൂടുതൽ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠനം സാധ്യമാക്കുന്നതിനോടൊപ്പം കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്കും സഹായകമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group